തിരുവനന്തപുരത്ത് റിട്ടയേര്‍ഡ് എ എസ് ഐ യുടെ കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയും പോലീസിനു നേരെ തോക്കു ചൂണ്ടി രക്ഷപ്പെടുന്നയാളുമായ ജെറ്റ് സന്തോഷ് പ്രതിയായ പോലീസാക്രമണക്കേസില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും സര്‍ക്കാര്‍ നിലപാടറിയിക്കാനും തലസ്ഥാന ജില്ലാ കോടതി ഉത്തരവ്

തിരുവനന്തപുരത്ത് റിട്ടയേര്‍ഡ് എ എസ് ഐ യുടെ കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയും പോലീസിനു നേരെ തോക്കു ചൂണ്ടി രക്ഷപ്പെടുന്നയാളുമായ ജെറ്റ് സന്തോഷ് പ്രതിയായ പോലീസാക്രമണക്കേസില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും സര്‍ക്കാര്‍ നിലപാടറിയിക്കാനും തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു.
ആഗസ്റ്റ് 9 ന് തുമ്പ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും സര്‍ക്കാര്‍ നിലപാടറിയിക്കാനും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന്‍ ഉത്തരവിട്ടു.
2020 ല്‍ പിടികൂടാനെത്തിയ തുമ്പ പോലീസിന്റ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തുകയും തോക്കു ചൂണ്ടുകയും പോലീസിനെ മാരകമായി കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
2022 ജൂണ്‍ 23 ന് പ്രതിയുടെപുലര്‍ച്ചെ 2 മണിക്ക് വീടു വളഞ്ഞ മുപ്പതോളം വരുന്ന തുമ്പ പൊലീസ് സംഘം സാഹസികമായാണ് പ്രതിയെ കീഴടക്കിയത്. പുലര്‍ച്ചെ പള്ളിത്തുറയിലെ വീട് പൊലീസ് വളഞ്ഞത് മനസ്സിലാക്കിയ സന്തോഷ് വീടിന്റെ മൂന്നാം നിലയില്‍ നിന്ന് തെങ്ങുവഴി രക്ഷപെടാന്‍ ശ്രമിച്ചു. പിടികൂടുമെന്ന് ഉറപ്പായതോടെ തോക്കു ചൂണ്ടി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
ദീര്‍ഘകാലം ഒളിവിലായിരുന്നു ജെറ്റ് സന്തോഷ്. ഇടക്കിടെ പള്ളിത്തുറ വീട്ടില്‍ വന്നു പോകുന്നതായി മനസിലാക്കിയ തുമ്പ പോലീസ് രഹസ്യമായി വീട് വളയുകയായിരുന്നു. ഇയാളെ പിടികൂടിയ സി പി ഒ ബിനുവിന് പരിക്കേറ്റു. തോക്കു കൊണ്ട് ബിനുവിന്റെ നെറ്റിക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
1998 ല്‍ ചെമ്പഴന്തിയില്‍ റിട്ട. എ എസ് ഐ കൃഷ്ണന്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. ജാമ്യം നേടിയശേഷം ഒളിവില്‍ കഴിയുകയായിരുന്നു. നേരത്തേ പല തവണ പിടികൂടാനെത്തിയപ്പോഴും പൊലീസിനു നേരെ തോക്കുചൂണ്ടി രക്ഷപെട്ടു. പൊലീസ് ഗുണ്ടാ ലിസ്റ്റിലെ പ്രധാനിയായിരുന്ന എല്‍ ടി ടി കബീറിന്റെ അനുയായിയായിരുന്നു ജെറ്റ് സന്തോഷ്.
https://www.facebook.com/Malayalivartha

























