പോലീസില്‍ സന്നദ്ധസംഘടനയ്ക്കായി നിര്‍ബന്ധിത പണപ്പിരിവ്: വിഷയത്തില്‍ ശക്തമായ പ്രതിഷേധം

തിരുവനന്തപുരത്ത് പോലീസില്‍ നിര്‍ബന്ധിത പിരിവ്. എയ്ഡ്സ് ബോധവത്കരണ ക്ലാസിന്റെ പേരിലാണ് സന്നദ്ധസംഘടനയ്ക്കായി പോലീസിൽ നിര്‍ബന്ധിത പിരിവ് നടത്തിയത്. മാത്രമല്ല ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്ഡ്സ് കണ്‍ട്രോള്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്കുവേണ്ടി പണപ്പിരിവു നടത്തുന്നത്.
അതേസമയം ആദ്യഘട്ട വില്‍പ്പന തുടങ്ങിയത് തലസ്ഥാന നഗരത്തിലാണ്. തുടർന്ന് ഒരു പോലീസ് സ്റ്റേഷനില്‍ 100 രൂപയുടെ 25 കൂപ്പണുകളടങ്ങിയ ഒരു ബുക്ക് വില്‍പ്പന നടത്തണം. ഇത്തരത്തിൽ 22 സ്റ്റേഷനുകള്‍, എ.ആര്‍.ക്യാമ്പ്, ട്രാഫിക് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂം, ഡി.സി.ആര്‍.ബി., സ്‌പെഷ്യല്‍ ബ്രാഞ്ച്, നര്‍ക്കോട്ടിക് സെല്‍ എന്നിവയെല്ലാം കൂടി 40 ബുക്കുകള്‍ വില്‍ക്കണം.
ഇതുമായി ബന്ധപ്പെട്ട് രണ്ടു മണിക്കൂര്‍ നീളുന്ന പരിശീലനപരിപാടിക്കായി ഒരു ലക്ഷം രൂപ സിറ്റി പോലീസില്‍നിന്നു പിരിച്ചുനല്‍കണമെന്നാണ് ഡി.ജി.പി.യുടെ ഉത്തരവ്. തുടർന്ന് ഈ തുക പിരിച്ചെടുത്ത് ഡല്‍ഹിയിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാനും പിരിച്ചെടുത്ത തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാനും ഉദ്യോഗസ്ഥരോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതുപോലെ ഡിസംബറില്‍ നല്‍കുന്ന പരിശീലനത്തില്‍ ഒരു ബോധവത്കരണ വീഡിയോയും ക്ലാസും ഉണ്ടാകും. എന്നാൽ തങ്ങള്‍ക്കു മറ്റു ഫണ്ടൊന്നുമില്ലാത്തതിനാല്‍ പരിശീലനത്തിനാവശ്യമായ പണം പിരിച്ചു നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. അതുകൊണ്ട് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അടക്കമുള്ള സ്ഥാപനങ്ങളുള്ളപ്പോള്‍ ഇത്തരമൊരു സംഘടനയുടെ സഹായം തേടേണ്ട ആവശ്യമില്ലെന്ന് പോലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ബോധവത്കരണപരിപാടി നടത്തേണ്ട സാഹചര്യം വിശദീകരിക്കാനും ഉന്നതോദ്യോഗസ്ഥര്‍ക്കാവുന്നില്ല. ഇതേതുടർന്ന് വിഷയത്തില്‍ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























