അതൊട്ടും പ്രതീക്ഷിച്ചില്ല... രണ്ട് ദിവസം മുമ്പ് ഫോണ്‍ അടിച്ച് പൊട്ടിച്ചെങ്കിലും ആദം അലിയെ പിടികൂടാനായത് ഹൈടെക് ബുദ്ധി; കേശവദാസപുരത്തെ വീട്ടമ്മയെ കൊന്ന ശേഷം രക്ഷപ്പെട്ട ആദം അലിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കേശവദാസപുരത്തെ വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ കേസിലെ പ്രതി ചെന്നൈയില്‍ കുടുങ്ങുമ്പോള്‍ കയ്യടി നേടുന്നത് പോലീസിന്റെ ഹൈടെക് ബുദ്ധിയാണ്. പശ്ചിമ ബംഗാള്‍ സ്വദേശി ആദം ആലിയാണ് പിടിയിലായത്. ചെന്നൈ ആര്‍.പി.എഫാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ചെന്നൈ എക്‌സ്പ്രസില്‍ ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് ആദം അലി തമ്പാനൂരില്‍ നിന്ന് രക്ഷപ്പെട്ടത്.
വീട്ടമ്മയെ കൈകാലുകള്‍ കെട്ടി കിണറ്റിലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകള്‍ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റില്‍ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്.
പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ പൊലീസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. പ്രതിക്കൊപ്പം താമസിച്ചവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വച്ചായിരുന്നു അന്വേഷണം. . രണ്ട് ദിവസം മുമ്പ് പബ് ജി ഗെയിമില്‍ പരാജയപ്പെട്ടപ്പോള്‍ ആദം അലി ഫോണ്‍ അടിച്ച് തകര്‍ത്തെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.
സംഭവശേഷം ഉള്ളൂരിലെ കടയിലെത്തിയ ഇയാള്‍ സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു. സിം എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുന്‍പ് ആദംഅലി സ്ഥലം വിട്ടെന്നും ഇവര്‍ മൊഴി നല്‍കി. ദേഷ്യം വന്നപ്പോള്‍ മനോരമയെ കൊന്നെന്നും നാടുവിടുകയാണെന്നും ആദംഅലി പറഞ്ഞെന്നും കസ്റ്റഡിയിലുള്ളവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതോടെ ഫോണ്‍ ട്രേസ് ചെയ്യാനുള്ള അവസരവും പോലീസിന് നഷ്ടമായി. ഇതോടെ വലിയ വെല്ലുവിളിയായി.
ട്രെയിന്‍ വഴി രക്ഷപ്പെട്ടെന്നറിയാമായിരുന്നെങ്കിലും ഏത് ട്രെയിനില്‍ എങ്ങോട്ട് പോയെന്ന് അറിയില്ലായിരുന്നു. ഇതോടെ മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനകളെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം അറിയിച്ചു.
അടുത്ത വീട്ടിലെ ജോലിക്കായി മാസങ്ങള്‍ക്ക് മുമ്പാണ് ആദം അലിയും സംഘവും എത്തിയത്. മനോരമയുടെ വീട്ടില്‍ നിന്നായിരുന്നു ഇവര്‍ സ്ഥിരമായി വെള്ളമെടുത്തിരുന്നത്. എപ്പോഴും വീട്ടില്‍ കയറി ചെല്ലാനുള്ള സ്വാതന്ത്ര്യവും ഇവര്‍ക്ക് ഉണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം ദേഷ്യം വന്ന് ആ സ്ത്രീയെ തല്ലിയെന്നും ഇനി താനിവിടെ നില്‍ക്കില്ലെന്നും ആദം സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞിരുന്നു.
ആദം അലി കൊലപാതക ശേഷം വീട്ടമ്മയെ കൈകാലുകള്‍ കെട്ടി കിണറ്റിലെറിയുന്ന നിര്‍ണായക സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. വീട്ടമ്മയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കൈകാലുകള്‍ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റില്‍ തള്ളുകയായിരുന്നു.
മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്നതിന്റെ നിര്‍ണായക സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. അതേസമയം ആദം അലി ഒറ്റയ്ക്കാണോ ഇതൊക്കെ ചെയ്തതെന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. ആദം അലിയുടെ കൂടെ താമസിച്ചിരുന്ന അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട് പൊലീസ്. ഇവരില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പബ് ജി ഗെയിമില്‍ കമ്പമുണ്ടെന്ന മൊഴിയും സുഹൃത്തുക്കള്‍ നല്‍കിയിരുന്നു. അവസാനം ആരാരുമറിയാതെ നാടുവിട്ടു. എന്നാല്‍ കൂടെയുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മനോരമയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയിരുന്നു.
"
https://www.facebook.com/Malayalivartha
























