ആലപ്പുഴ ചെങ്ങന്നൂർ മുല്ലാശേരിൽ കനകമ്മ ബഹ്റൈനിൽ നിര്യാതയായി

ആലപ്പുഴ ചെങ്ങന്നൂർ മുല്ലാശേരിൽ കനകമ്മ(69) ബഹ്റൈനിൽ നിര്യാതയായി. ബഹ്റൈനിൽ വിസിറ്റ് വിസയിൽ എത്തിയതായിരുന്നു. കഴിഞ്ഞ നാല് മാസത്തിലധികമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ഭർത്താവ് കൊച്ചു കുട്ടൻപിളള നാട്ടിലേക്ക് മടങ്ങിയിരുന്നു. മകൻ സചിൻ പിളെള കുടുംബ സമേതം ബഹ്റൈനിലുണ്ട്. മകൾ: സിമ്മി രാജീവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുളള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
"
https://www.facebook.com/Malayalivartha

























