പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണത്തിന് തൊട്ടുമുമ്പ് 'അത് സംഭവിച്ചു': നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു: റെനീസിന്റെ കാമുകി ഷഹാന ആളൊരു വില്ലത്തി തന്നെ...

പോലീസ് ക്വാർട്ടേഴ്‌സിൽ രണ്ട് പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരിച്ച നജ്‌ലയുടെ ഭര്‍ത്താവ് റെനീസിന്റെ കാമുകി ക്വാര്‍ട്ടേഴ്‌സിലെത്തി നജ്‌ലയുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കൂട്ടമരണം നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. കേസിന്റെ അന്വേഷണത്തിനിടെ വീടിനുള്ളില്‍ നജ്‌ലയറിയാതെ റെനീസ് സ്ഥാപിച്ച സിസിടിവി ക്യാമറ കണ്ടെത്തിയിരുന്നു.
ഫോറന്‍സിക് പരിശോധനയിലാണ് ക്യാമറയില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. നജ്‌ല അറിയാതെ റെനീസ് സിസിടിവി ക്യാമറ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ക്യാമറ വഴി ആത്മഹത്യയുള്‍പ്പടെ റെനീസ് തത്സമയം കണ്ടിരിക്കാമെന്ന് പൊലീസ് കരുതിയിരുന്നുവെങ്കിലും, മരണം നടന്ന കിടപ്പുമുറി ക്യാമറയുടെ പരിധിയില്‍ അല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഭർത്താവിന്റെ പരസ്ത്രീ ബന്ധവും, നിരന്തര പീഡനങ്ങളും താങ്ങാനാകാതെയാണ് നജ്‌ല ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കേസ് അന്വേഷണത്തിനിടെയാണ് നജ്‌ലയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ റെനീസ് സിസിടിവി ക്യാമറ സ്ഥാപിച്ചുവെന്ന് പോലീസ് കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സിന്‍റെ ഹാളില്‍ സ്ഥാപിച്ച കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ റെനീസിന്‍റെ മൊബൈല്‍ ഫോണില്‍ ലഭിക്കുംവിധമായിരുന്നു സജ്ജീകരണം. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് ഔട്ട്പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ റെനീഷ് ജോലിയിലായിരുന്ന സമയത്തായിരുന്നു നജ്‌ല ജീവനൊടുക്കിയത്.
റെനീസ് തന്നെ വിവാഹം കഴിക്കാൻ പോവുകയാണെന്നും നജ്‌ലയും കുട്ടികളും ഒഴിഞ്ഞ് പോകണമെന്ന് പറഞ്ഞ് റെനീസിന്റെ കാമുകി ഷഹാന നജ്‌ലയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. സംഭവം നടക്കുന്നതിന്റെ തലേ ദിവസം വൈകുന്നേരം ഷഹാന റെനീസിന്റെ നിർദ്ദേശപ്രകാരം ക്വാര്‍ട്ടേഴ്സിൽ എത്തിയിരുന്നു.
തന്നെയും ഭാര്യ എന്ന നിലയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ഷഹാന, നജ്‌ലയോട് ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ ഏറെനേരം വഴക്കുണ്ടായി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് ഷഹാന ഇവിടെ നിന്ന് തിരികെ പോയത്. ഇതിന് ശേഷമായിരുന്നു മക്കളില്‍ ഒരാളെ ശ്വാസം മുട്ടിച്ചും, ഇളയ കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്ന ശേഷം നജ്‌ല ജീവനൊടുക്കിയത്.
അതേ സമയം റെനീസിന്‍റെ സാമ്പത്തിക ഇടപാടുകളെ പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് നജ്‌ലയുടെ മാതാവ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. റെനീസ് റിമാന്‍ഡിലായിരിക്കെ പലിശയ്ക്ക് നല്‍കിയ പണം തിരിച്ച് നല്‍കാത്തതിന് പൊലീസുകാരുടെ ഫോണില്‍ കൂടി ഭീഷണി മുഴക്കിയതായി ആരോപണമുണ്ട്. റെനീസിനെ സഹായിക്കുന് നതരത്തിലാണ് കേസിന്റെ അന്വേഷണം എന്ന് ആരോപിച്ച് നജ്‌ലയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആലപ്പുഴ എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. റെനീസിന്റെ വട്ടിപ്പലിശ ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























