ക്ഷേത്ര ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കോഴവാങ്ങി; മലബാർ ദേവസ്വത്തിനു കീഴിലുള്ള ജില്ലയിലെ പ്രധാന ക്ഷേത്രത്തിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു സിപിഎം ലോക്കൽ സെക്രട്ടറി പണം വാങ്ങി, മാറാക്കര ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു പാർട്ടിയിലെ ഒരു വിഭാഗം വളാഞ്ചേരി ഏരിയാ കമ്മിറ്റിക്കു പരാതി നൽകിയെന്ന് സൂചന

മലബാർ ദേവസ്വത്തിനു കീഴിലുള്ള ജില്ലയിലെ പ്രധാന ക്ഷേത്രത്തിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു പിന്നിൽ കോഴ നൽകിയെന്ന് ആരോപണം. സിപിഎം ലോക്കൽ സെക്രട്ടറി പണം വാങ്ങിയെന്ന ആരോപണമാണ് പാർട്ടിക്കുള്ളിൽ പുകയുന്നത്. മാറാക്കര ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു പാർട്ടിയിലെ ഒരു വിഭാഗം വളാഞ്ചേരി ഏരിയാ കമ്മിറ്റിക്കു പരാതി നൽകിയതായി സൂചനയുണ്ട്.
അതോടൊപ്പം തന്നെ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് നടന്നതായും പരാതിയിൽ ആരോപിക്കുകയുണ്ടായി. പാർട്ടിക്കകത്തും പുറത്തും ദിവസങ്ങളായി ചൂടുപിടിച്ച ചർച്ച നടക്കുന്നുണ്ടെങ്കിലും സിപിഎം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണമുള്ളതായി അറിയില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി.ശങ്കരൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
കൂടത്തെ മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള പ്രധാന ക്ഷേത്രത്തിലെ 13 ജീവനക്കാരെ അടുത്തിടെ സ്ഥിരപ്പെടുത്തിയിരുന്നു. ഇവർ ഏറെ നാളായി ക്ഷേത്രവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷമാണു ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം വന്നത്. സ്ഥിരപ്പെടുത്തുന്നതിന്റെ മറവിൽ ലോക്കൽ സെക്രട്ടറി ജീവനക്കാരിൽനിന്നു പണം വാങ്ങിയെന്നാണു ആരോപണം ഉയര്ന്നിട്ടുണ്ട്.
അതോടൊപ്പം തന്നെ ലോക്കൽ കമ്മിറ്റിയോ മേൽഘടകമോ അറിയാതെയാണു പണം കൈപ്പറ്റിയത്. പണത്തിനു രസീത് നൽകിയിട്ടില്ലെന്നും ഏരിയാ കമ്മിറ്റിക്കു പ്രവർത്തകർ നൽകിയ പരാതിയിൽ ആരോപിക്കുകയുണ്ടായി. അങ്ങനെ ലോക്കൽ കമ്മിറ്റിക്കു കീഴിൽ നിർമാണം പുരോഗമിക്കുന്ന ഒരു കെട്ടിടവുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. ഇതിനായി പല തലങ്ങളിൽ പിരിവ് നടത്തിയെങ്കിലും ഇതിന് കണക്കില്ല. നിർമാണ പ്രവർത്തനം കാര്യമായി നടന്നില്ല.
അങ്ങനെ പൊതുവായ അക്കൗണ്ട് തുറക്കാതെ വ്യക്തിപരമായ അക്കൗണ്ടിൽ പണം സ്വീകരിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കെട്ടിട നിർമാണത്തിനായി പാർട്ടിയുടെ കീഴിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാർ ചേർന്നു പിരിച്ചുനൽകിയ പണം എവിടെപ്പോയെന്നതിൽ വ്യക്തതയില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























