കോയമ്പത്തൂരിലേക്ക് കടത്തിയ ഒന്നരക്കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍...

കോയമ്പത്തൂരിലേക്ക് കടത്തിയ ഒന്നരക്കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്.
മധുര സ്വദേശികളായ ശ്രീധര്‍, മഹേന്ദ്രകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണക്കട്ടികള്‍ തുണിയില്‍ പൊതിഞ്ഞ് അരയില്‍ കെട്ടിയനിലയിലായിരുന്നു.
ശ്രീധര്‍ ഒരു കിലോയും മഹേന്ദ്രകുമാര്‍ അരക്കിലോയും സ്വര്‍ണമാണ് കടത്തിയത്. വിവിധ വിമാനത്താവളങ്ങളിലൂടെയെത്തുന്ന സ്വര്‍ണമിശ്രിതങ്ങള്‍ കട്ടികളാക്കി കോയമ്പത്തൂര്‍ വഴി മധുരക്ക് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
കസ്റ്റംസ് അസി. കമീഷണര്‍ ഷിനോയ് കെ. മാത്യു, സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, കെ.കെ. പ്രവീണ്‍ കുമാര്‍, എം. പ്രകാശ്, ഇന്‍സ്‌പെക്ടര്‍മാരായ എം. പ്രതീഷ്, മുഹമ്മദ് ഫൈസല്‍, ഹെഡ് ഹവീല്‍ദാര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha
























