മുണ്ടക്കയത്ത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവുമായി പിടികൂടി; കടവന്തറ സ്വദേശിയെ പിടികൂടിയത് എക്‌സൈസ് സംഘം

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. മുണ്ടക്കയത്തു നിന്നാണ് കഞ്ചാവുമായി ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. എറണാകുളം സ്വദേശിയായ കടവന്ത്ര കര്യത്തല പുഷ്പനഗർ, ഗാന്ധി നഗർ ഉദയ കോളനിയിൽ താമസിക്കുന്ന ബിജു ബേബി മാത്യു (27 )വിനെയാണ് കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്നാണ് ഇയാളെ പിടിച്ചത്.
കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 26 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. കാഞ്ഞിരപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്, പ്രസാദ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. വിൽപനയ്ക്കായി ആറ് പായ്ക്കറ്റുകളിലായി കൊണ്ടുവന്ന 25 ഗ്രാം ഗഞ്ച് ഇയാളിൽ നിന്നും പിടികൂടി.
https://www.facebook.com/Malayalivartha
























