വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ നിരക്കിനെക്കുറിച്ച് പഠിക്കാന്‍ കമ്മറ്റിയെ നിയോഗിച്ച് ഗതാഗത മന്ത്രി

വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ നിരക്കിനെക്കുറിച്ച് പഠിക്കാനായി കമ്മറ്റിയെ നിയോഗിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലുളള കണ്‍സെഷന്‍ തുടരുവാനും അതിനെക്കുറിച്ച് പഠിക്കാനുമാണ് പുതിയ കമ്മിററിയെ നിയോഗിച്ചത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. രവി രാമന്‍ ചെയര്‍മാന്‍ കമ്മിറ്റിയില്‍ ദേശീയ ഗതാഗത ആസൂത്ര ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. ബി.ജി ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷ്ണര്‍ എസ് ശ്രീജിത്ത് ഐപിഎസ് എന്നിവരാണ് അംഗങ്ങള്‍. ആറുമാസത്തിനുളളില്‍ കമ്മിറ്റി പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























