എന്റെ സമ്പാദ്യം സ്വർണ്ണമായിരുന്നു:- ഓണര്‍ അടുത്തൊന്നും പുറത്തേക്ക് വരില്ലെന്ന് തോന്നിയപ്പോൾ അവർ പലതും ചെയ്തുകൂട്ടി: തിരികെ വന്നപ്പോൾ 50 ഷോറൂമുകളിലെയും സ്വർണവും, ഡയമണ്ട്സും അടങ്ങുന്ന സമ്പാദ്യമെല്ലാം തീർന്നു: ജയിലിലായപ്പോൾ മാനേജര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എല്ലാം രാജ്യം വിട്ടു: പത്തോ ഇരുന്നൂറോ പേരെ പോലീസ് ബുദ്ധിമുട്ടിക്കും, അതിനേക്കാള്‍ ഈ കുരിശ് താന്‍ തന്നെ ചുമന്നോളാം എന്ന് തീരുമാനിച്ചു- അറ്റ്ലസ് രാമചന്ദ്രൻ

ദുബൈ പോലീസിന്റെ രണ്ടര വർഷത്തെ തടങ്കലിൽ നിന്ന് മോചിതനായ അന്ന് മുതൽ അറ്റ്ലസ് രാമചന്ദ്രൻ ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ വാട്സ്ആപ് സ്റ്റാറ്റസ് പോലും ഇപ്പോൾ പറയുന്നത് "പുനർനിർമ്മാണത്തിനായി കഠിനാധ്വാനം ചെയ്യുന്നു." എന്നാണ്. തന്റെ അഭാവത്തിൽ സ്വത്തുക്കൾ ശ്രദ്ധിക്കാതിരുന്ന മുൻ സ്റ്റാഫ് അംഗങ്ങളോട് അദ്ദേഹത്തിന് മോശമായ വികാരങ്ങൾ ഒന്നും തന്നെ ഇല്ല.
അദ്ദേഹത്തിന്റെ എൺപതാം പിറന്നാൾ ദിനത്തിൽ ദുബായിലെഅപ്പാർട്ട്മെന്റിൽ അടുത്ത സുഹൃത്തുക്കളുമായി ഒരു ചെറിയ ഒത്തുചേരൽ സംഘടിപ്പിച്ചിരുന്നു. ഇതിനിടയിൽ ഗസൽ ആസ്വദിക്കുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ഒരു വീഡിയോ പ്രശസ്ത റേഡിയോ ജോക്കി ഫസ്‌ലു പങ്കുവച്ചിരുന്നു. ഇതൊക്കെ അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ സൂചനകളാണെന്ന് വിശ്വസിക്കുകയാണ് അദ്ദേഹത്തിനെ അടുത്തറിയുന്നവർ.
ഇപ്പോഴിതാ തന്റെ പതനം ആഗ്രഹിച്ചവരെയും മനഃപൂർവം തലയിലെടുത്ത് വച്ച പാപഭാരത്തെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ... 1004 ദിവസങ്ങളാണ് താന്‍ ജയിലറകളില്‍ തളളിനീക്കിയത്. അതുവരെ തന്റെ കൂടെയുണ്ടായിരുന്ന ആരെയും ഇക്കാലയളവില്‍ കാണാൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് തന്റെ ബിസിനസ് തകര്‍ന്നത്. അപ്പീല്‍കോടതി വിധി വരാന്‍ രണ്ടര വര്‍ഷക്കാലമെടുത്തു.
ജയിലില്‍ നിന്നും പുറത്തുവന്നപ്പോള്‍ തന്റെ കയ്യില്‍ ഒരു സ്‌റ്റോക്കും ഉണ്ടായിരുന്നില്ല. വാടകയ്ക്ക് എടുത്ത കെട്ടിടങ്ങളിലായിരുന്നു അറ്റ്‌ലസ് ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍തന്നെ ബിസ്‌നസ് ഇല്ലാത്തപക്ഷം വലിയ വാടക കൊടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറ്റ്‌ലസിന്റെ എല്ലാ ബിസിനസ് ഷോപ്പുകളും അടക്കേണ്ടി വന്നത്. മെയിന്‍ ഷോപ്പിന് തന്നെ 1.2 മില്ല്യന്‍ ദിര്‍ഹംസ് ആയിരുന്നു വാടക. ബിസിനസ് ഇല്ലെങ്കില്‍ ഇത്രയും വാടക കൊടുത്ത് നമുക്ക് നില്‍ക്കാന്‍ കഴിയില്ല. കൈയ്യില്‍ ഉണ്ടായിരുന്ന കുറച്ച് ഡയമണ്ടസ് ഒരു ഹോള്‍ സെയിലര്‍ക്ക് വിറ്റാണ് ഭാര്യ ഇന്ദിര മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്ത് തീർത്തത്.
ഒരു വീട്ടമ്മ മാത്രമായിരുന്ന ഇന്ദിര ബിസിനസ് കാര്യങ്ങള്‍ മാനേജ് ചെയ്തിരുന്നില്ല. പക്ഷെ ഇങ്ങനെ വിഷമം വന്നപ്പോള്‍ ഓരോ ജീവനക്കാര്‍ക്കും കൊടുത്ത് തീര്‍ക്കാനുള്ളത് എന്താണോ, അതെല്ലാം കൊടുത്തു തീര്‍ത്തു. അത് തന്നെ തൃപ്തിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ജയിലിൽ നിന്നും പുറത്തു വന്നപ്പോഴാണ് സമ്പാദ്യമൊന്നും ബാക്കിയില്ലെന്ന് തനിക്ക് മനസ്സിലായത്. അപ്പീല്‍ കോടതി വിധി വരാന്‍ രണ്ടര വര്‍ഷമെടുത്തതിനാൽ ഒന്നും ചെയ്യാനായിരുന്നില്ല. ലോകത്താകമാനം തനിക്ക് 50 ഷോറൂമുകളുണ്ടായിരുന്നു. അതിൽ 20 എണ്ണം ദുബായിയിൽ ആയിരുന്നു. മടങ്ങി വന്നപ്പോഴേക്കും സ്വർണവും ഡയമണ്ട്സും അടങ്ങുന്ന തന്റെ സമ്പാദ്യമെല്ലാം തീർന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.
തന്റെ ആസ്തി സ്വർണ്ണമായിരുന്നു. പക്ഷെ ഓണര്‍ അടുത്തൊന്നും പുറത്തേക്ക് വരില്ലായെന്ന് തോന്നുമ്പോള്‍ ആരൊക്കെ എന്തൊക്കെയാണ് ചെയ്യുകയെന്ന് അറിയില്ല. താൻ ജയിലിലായപ്പോൾ മാനേജര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എല്ലാം രാജ്യം വിട്ടു. രാജ്യം വിട്ട മാനേജർമാരുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും അവരൊന്നും അവെയിലബിള്‍ ആയിരുന്നില്ല. ഇവര്‍ വിളിച്ചാല്‍ ഫോണ്‍ എടുത്തിരുന്നില്ല. കട്ട് ചെയ്യും. അങ്ങനെയാവുമ്പോള്‍ നമ്മള്‍ ആരെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. പുറത്തിറങ്ങിയപ്പോള്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലായെന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു.
എന്നാല്‍ പരാതി കൊടുത്താല്‍ ഇവരുടെ കൃത്യമായ മേല്‍വിലാസം ഇല്ലാത്തിടത്തോളം കാലം പൊലീസ് ഒന്നും ചെയ്യില്ല. പത്തോ ഇരുന്നൂറോ പേരെ പൊലീസ് ബുദ്ധിമുട്ടിക്കും. അതിനേക്കാള്‍ ഭേദം ഈ കുരിശ് താന്‍ തന്നെ ചുമന്നോളാം എന്നതായിരുന്നു തീരുമാനമെന്നും അദ്ദേഹം പറയുന്നു.
രണ്ടര വര്‍ഷക്കാലത്തിന് ശേഷമാണ് അപ്പീല്‍കോടതി വിധി വന്നത്. അത്രയും കാലം തടവിലായിരുന്നു. അത് കഴിഞ്ഞ് പുറത്തു വരുമ്പോഴാണ് ഇനി ഇവിടെ ഒന്നും തന്നെ ബാക്കിയില്ലെന്ന് മനസ്സിലാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയെന്നല്ല, അറ്റ്‌ലസിന്റെ ഒരു ഷോറുമുകളിലും ഒന്നും അവശേഷിച്ചിരുന്നില്ല. ലോകത്താകമാനം 50 ഷോറുമുകളാണ് ഉണ്ടായിരുന്നത്. അതിൽ 20 എണ്ണം ദുബായിയിലാണ്. സ്വര്‍ണവും ഡയമണ്ട്‌സും അടങ്ങുന്ന സമ്പാദ്യങ്ങളെല്ലാം തന്നെ നഷ്ടപ്പെടുകയാണുണ്ടായതെന്നും അറ്റലസ് രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
2015 ഓഗസ്റ്റിലാണ് അറ്റ്ലസ് രാമചന്ദ്രൻ അറസ്റ്റിലാവുന്നത്. വിവിധ ബാങ്കുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 55കോടിയിലേറെ ദിർഹത്തിന്റെ (ആയിരം കോടിയോളം രൂപ) വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു കേസ്. ആദ്യം നടന്ന ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നു ദുബായ് കോടതി മൂന്നുവർഷ തടവുശിക്ഷ വിധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























