ഇടമലയാര്‍ അണക്കെട്ട് തുറന്നു.... ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകളാണ് തുറന്നത്, പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം

ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ പത്തോടെയാണ് ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ തുറന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം .
50 മുതല്‍ 100 ക്യൂമെക്‌സ് വരെ ജലം തുറന്നു വിടുന്നതിനാണ് ഇടമലയാര്‍ ഡാമിന്റെ ചുമതല വഹിക്കുന്ന വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കിയത്.
അതേസമയം, കൂടുതല്‍ ജലം ഒഴുക്കി കളഞ്ഞിട്ടും ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരന്നു. മുല്ലപ്പെരിയാറില്‍ 139.55 ആയി ജലനിരപ്പ് വര്‍ധിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിന്റെ മുഴുവന്‍ ഷട്ടറുകളും ഇന്ന് കൂടുതല്‍ ഉയര്‍ത്തും. ഇടുക്കിയില്‍ ജലനിരപ്പ് 2386.86 അടിയായി ഉയര്‍ന്നു.
അഞ്ച് ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 300 ക്യൂസെക്‌സ് വെള്ളമാണ് പുറത്തുവിടുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഇടുക്കി ഡാമില്‍നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചേക്കും.
"
https://www.facebook.com/Malayalivartha
























