'മദ്യപാനം നിര്‍ത്താന്‍ ആലോചിക്കുന്ന ആളാണോ എങ്കില്‍ ഈ ബില്ലില്‍ കാണുന്ന മദ്യത്തിന്റെ വിലയും ടാക്‌സും ഒക്കെ ഒന്ന് നോക്കി നന്നായി വിലയിരുത്തുക ചിലപ്പോ നിങ്ങള് അടി നിര്‍ത്തിയേക്കാം…' വൈറലായി യുവാവിന്റെ കുറിപ്പ്

മദ്യപാനം നിര്‍ത്താന്‍ ആലോചിക്കുന്നവര്‍ ഇത് ശ്രദ്ധിക്കണം. ഒരു യുവാവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മദ്യത്തിന്റെ ഉയര്‍ന്ന ടാക്‌സ് തുറന്നു കാട്ടി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടിസ്ഥാന വില 138.33 രൂപ വിലയുള്ള റോയല്‍ ആംസ് പ്രിമീയം വിഎസ്ഒപി ബ്രാന്റിക്ക് നികുതിയായി ഈടാക്കുന്നത് 341.67 രൂപയാണ് എന്നതാണ്. അങ്ങനെ 138.33 വിലയുള്ള മദ്യത്തിന് ഒരു ഉപഭോക്താവ് 480.00 മൊത്തവില നല്‍കേണ്ടി വരും. ഇതുസംബന്ധിച്ച ബില്ല് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് യുവാവിന്റെ കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കഷ്ടപ്പെട്ട് ജോലിചെയ്ത കാശ് കൊണ്ട് നിങ്ങള് മദ്യപിക്കുന്ന ആളാണോ അത് നിങ്ങളുടെ ഫാമിലി ബഡ്ജറ്റില്‍ പ്രശ്‌നം ഉണ്ടാക്കുന്നുണ്ടോ അല്ലേല്‍ മദ്യപാനം കൊണ്ട് നിങ്ങള്‍ക്ക് വേറെ എന്തേലും പ്രശ്‌നം ഉള്ള കാരണം മദ്യപാനം നിര്‍ത്താന്‍ ആലോചിക്കുന്ന ആളാണോ എങ്കില്‍ ഈ ബില്ലില്‍ കാണുന്ന മദ്യത്തിന്റെ വിലയും ടാക്‌സും ഒക്കെ ഒന്ന് നോക്കി നന്നായി വിലയിരുത്തുക ചിലപ്പോ നിങ്ങള് അടി നിര്‍ത്തിയേക്കാം…
വല്ലപ്പോഴും രണ്ടെണ്ണം അടിക്കുമ്പോള്‍ ഈ ടാക്‌സ് മനസ്സിലേക്ക് കേറി വരും.. ചിലര്‍ക്ക് ഇത് അറിയില്ല ഭൂരിഭാഗം ആളുകളും അറിഞ്ഞിട്ട് അതിന് വേണ്ടി സംസാരിക്കാന്‍ താല്‍പര്യം കാണിക്കാതെ ങാ എന്തേലും ആവട്ടെ എന്നും പറഞ്ഞ് നമുക്ക് വേണ്ടത് വാങ്ങണം അടിക്കണം എന്ന നിലപാട് ആയിരിക്കും…
(പ്രതികരിച്ചാല്‍ എന്റെ ഇമേജ് എന്താവും എന്ന് കരുതുന്ന മറ്റൊരു വിഭാഗം ആളുകളെയും മറക്കുന്നില്ല)ലേശം കൂടെ ടാക്‌സ് കുറച്ച് എങ്കില്‍ നമുക്ക് രണ്ടെണ്ണം അടിക്കുമ്പോള്‍ ആവറേജ് ഷെയര്‍ ഇട്ടാ മതിയല്ലോ.. (വേണേല്‍ കുടിച്ചാല്‍ പോരെ ആരെങ്കിലും നിര്‍ബന്ധിച്ച് കുടിപ്പിച്ചോ...)
എന്നുള്ള ക്ലീഷേ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക,
https://www.facebook.com/Malayalivartha

























