മറ്റെന്തോക്കെ ചെയ്താലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് തീവ്രവാദികളെ സഹായിക്കും എന്ന് ചിന്തിക്കാൻ പോലും സാധിച്ചിട്ടില്ല; എത്ര ഉരച്ചാലും പുള്ളിപ്പുലിയുടെ പുള്ളി പോകും എന്ന് ധരിച്ച ഞാനാണ് മഠയൻ ; പരിഹസിച്ച് സന്ദീപ് വാചസ്പതി

മറ്റെന്തോക്കെ ചെയ്താലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് തീവ്രവാദികളെ സഹായിക്കും എന്ന് ചിന്തിക്കാൻ പോലും സാധിച്ചിട്ടില്ലെന്ന പരിഹാസവുമായി സന്ദീപ് വാചസ്പതി രംഗത്ത്.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മറ്റെന്തോക്കെ ചെയ്താലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് തീവ്രവാദികളെ സഹായിക്കും എന്ന് ചിന്തിക്കാൻ പോലും സാധിച്ചിട്ടില്ല. അത് എൻ്റെ വീഴ്ചയാണ്. സുഭാഷ് ബോസിനെ ജപ്പാൻകാരുടെ കാലു നക്കി എന്ന് വിളിച്ച, ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത് പാർട്ടി ആസ്തി സമ്പാദിച്ച, ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് ജയിൽ മോചനം നേടിയ, ഇന്ത്യാ ചൈനാ യുദ്ധത്തിൽ ചൈനയ്ക്കൊപ്പം ചേർന്ന, ഭാരതത്തെ 16 കഷണം ആയി വിഭജിക്കണം എന്നാവശ്യപ്പെട്ട പാർട്ടിയുടെ നേതാവിനെ വിശ്വസിച്ചത് എൻ്റെ പിഴ. എത്ര ഉരച്ചാലും പുള്ളിപ്പുലിയുടെ പുള്ളി പോകും എന്ന് ധരിച്ച ഞാനാണ് മഠയൻ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം ഗുരുതര വെളിപ്പെടുത്തലുമായാണ് സ്വപ്‌ന സുരേഷ് ഇക്കുറി രംഗത്തെത്തിയത് . ഈജിപ്ത് സ്വദേശിയായ ഒരു തീവ്രവാദിയെ ആണ് രാജ്യം വിടാന്‍ പിണറായി വിജയന്‍ സഹായിച്ചതെന്ന് സ്വപ്‌ന പറഞ്ഞു. അബുദാബിയില്‍ നിന്ന് കോഴിക്കോട് എത്തിയ ഈ വ്യക്തി അഞ്ചു ദിവസത്തോളം കേരളത്തില്‍ ഉണ്ടായിരുന്നു.
പിന്നീട് കൊച്ചിയില്‍ നിന്ന് ഒമാന്‍ എയര്‍ലൈന്‍സില്‍ രക്ഷപെടാന്‍ ശ്രമിക്കവേ ആണ് ഇയാള്‍ നിരോധിത തുറയ്യ സാറ്റ്‌ലൈറ്റ് ഫോണുമായി സിഐഎസ്എഫിന്റെ പിടിയിലാകുന്നത്.തുടര്‍ന്ന് ഇയാളെ നെടുമ്പാശേരി പോലീസിനു കൈമാറി. എന്നാല്‍, ഇത്തരത്തില്‍ ഒരു യുഎഇ നിവാസി അറസ്റ്റിലായി എന്ന വിവരം കോണ്‍ലുസേറ്റിനു ലഭിച്ചു. കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശ പ്രകാരം താന്‍ എം. ശിവശങ്കറെ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയെ വിവരം അറിയിച്ചെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും ശിവശങ്കര്‍ അറിയിച്ചു.
തുടര്‍ന്ന് തന്റെ ഫോണിലേക്ക് ഒരു സത്യവാങ്മൂലത്തിന്റെ മാതൃക തന്നെന്നും അതു കോണ്‍ലുലേറ്റിന്റെ ലെറ്റര്‍ ഹെഡില്‍ തയാറാക്കി വാട്‌സാപ്പ് ചെയ്യാനും നിര്‍ദേശിച്ചു. കോണ്‍സുലേറ്റിലെ പിആര്‍ഒ വഴി അതു പോലീസിനു നല്‍കി. 2017 ജൂണ്‍ നാലാം തീയതി അറസ്റ്റിലായ യുഎഇ നിവാസിയെ ആറാം തീയതി ഒരു ഉപാധിയും ഇല്ലാതെ വിട്ടയച്ചു. ഇയാള്‍ രാജ്യം വിടുകയും ചെയ്തു. ഇതിന്റെ രേഖകളും സ്വപ്‌ന പ്രദര്‍ശിപ്പിച്ചു. ഒരു തീവ്രവാദിയെ ആണ് മുഖ്യമന്ത്രി രക്ഷിച്ചത്.
https://www.facebook.com/Malayalivartha

























