എല്ലാ പ്രാവശ്യവും ഓപ്പോസിറ്റ് ഒരാളേ ഉണ്ടാവാറുള്ളൂ; ഇത്തവണ രണ്ടുപേരുണ്ട്; അതുകൊണ്ട് കുറച്ച് ടൈറ്റാണ്; രണ്ടു പ്രാവശ്യവും ആഗ്രഹിച്ചത് പോലെ സ്വന്തമാക്കി; ഈ പ്രാവശ്യവും മറ്റ് തടസ്സങ്ങൾ ഇല്ലെങ്കിൽ അത് സ്വന്തമാക്കും; എന്റെ പിറന്നാളിന് മുന്‍പായി എന്തായാലും അത് സംഭവിക്കും!!! കഴിഞ്ഞ രണ്ട് തവണയും അങ്ങനെയായിരുന്നു; എന്നെ പോലെ വല്ല ഭ്രാന്തന്‍മാരും ഉണ്ടോയെന്ന് ടെന്‍ഷനുണ്ട്; 'ആ പേടിയും' തന്നെ അലട്ടുന്നുണ്ട്; മൂന്നാമൂഴത്തിന് തയ്യാറായി ബഷീർ ബഷി

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ബഷീര്‍ ബഷിയും ഭാര്യമാരും. കുടുംബത്തിലേക്ക് പുതിയ ഒരാൾ കൂടെ വരുന്ന സന്തോഷത്തിലാണ് ബഷീര്‍ ബഷിയും ഭാര്യമാരും. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ഇപ്പോൾ ഗർഭിണിയാണ്. വലിയ പെരുന്നാള്‍ ആഘോഷത്തിനിടയിലാണ് ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്നുള്ള കാര്യം പുറത്തറിഞ്ഞത്. ഇപ്പോഴിതാ മറ്റൊരു സന്തോഷത്തിലാണ് കുടുംബം. കാറിന് ലക്കി നമ്പര്‍ സ്വന്തമാക്കിയ കഥയാണ് ബഷീര്‍ പറയുന്നത്.
യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ഈ വിശേഷങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. 1234 എന്ന ഫാന്‍സി നമ്പറിന്റെ ലേലം വിളിക്കുന്ന ദിവസം ഇന്നാണെന്ന് പറഞ്ഞാണ് ബഷീര്‍ സംസാരിച്ച് തുടങ്ങിയത്. ഓണ്‍ലൈനിലൂടെയാണ് താരം ഇതില്‍ പങ്കെടുത്തത്. എല്ലാ പ്രാവശ്യവും ഓപ്പോസിറ്റ് വിളിക്കാനായി ഒരാളേ ഉണ്ടാവാറുള്ളൂ. ഇത്തവണ രണ്ടുപേരുണ്ട്. അതുകൊണ്ട് ലേലം വിളി കുറിച്ച് ടൈറ്റാണ്. 2020 ലും 2021 ലും ലേലം വിളിയിലൂടെയായാണ് ഇതേ ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ്.
ഏത് വണ്ടിയാണ് ഇത്തവണ ഇറക്കുന്നതെന്ന് ഇതു വരെ പറഞ്ഞിട്ടില്ല. എന്റെ പിറന്നാളിന് മുന്‍പായി എന്തായാലും പുതിയ വണ്ടി ഇറക്കും. കഴിഞ്ഞ രണ്ട് തവണയും അങ്ങനെയായിരുന്നുവെന്ന് ബഷീര്‍ പറയുന്നു. ലേലം വിളിയെ കുറിച്ചും താന്‍ പങ്കെടുക്കുന്നത് എങ്ങനെയാണെന്നും ബഷീര്‍ പറഞ്ഞിരുന്നു. ഇത്തവണ ലേലം വിളിക്കുന്നതില്‍ എന്നെ പോലെ വല്ല ഭ്രാന്തന്‍മാരും ആണെങ്കില്‍ ലക്ഷങ്ങളിലേക്ക് കയറി പോവുമോ എന്ന ടെന്‍ഷനുണ്ട്. അതിനൊപ്പം നെറ്റ് വര്‍ക്ക് പ്രശ്നം വരുമോയെന്നുള്ള പേടിയുണ്ടെന്നും ബഷീര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























