നീരൊഴുക്ക് കൂടി...! ബാണാസുരസാഗര്‍ ഡാമിന്റെ നാലാമത്തെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി, ഇപ്പോൾ തുറന്നുവിടുന്നത് സെക്കന്‍ഡില്‍ 17 ഘനമീറ്റര്‍ വെള്ളം

നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാമിന്റെ നാലാമത്തെ ഷട്ടര്‍ കൂടി ഉയര്‍ത്തി. ജലനിരപ്പ് 774.50 മീറ്ററില്‍ എത്തിയ സാഹചര്യത്തിൽ 2 ഉം 3 ഉം ഷട്ടറുകള്‍ക്ക് പുറമെയാണ് ഡാമിന്റെ നാലാമത്തെ ഷട്ടര്‍ ഇപ്പോൾ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. ഒന്നാം നമ്പര്‍ ഷട്ടര്‍ ഉയര്‍ത്തിയിട്ടില്ല.
ഇപ്പോള്‍ സെക്കന്‍ഡില്‍ 17 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ തുറന്നുവിടുന്നത്. ഇതുകാരണം പുഴയിലെ ജലനിരപ്പ് 10 സെന്റിമീറ്റർ വരെ ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. സെക്കന്‍ഡില്‍ ആകെ 26.117 ക്യൂബിക് മീറ്റര്‍ ജലം പുഴയിലേക്ക് തുറന്ന് വിടുന്നു. പുഴയിലെ ജലനിരപ്പ് ഇപ്പോഴുള്ളതില്‍ നിന്ന് 10 സെന്റിമീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ട്.
ജലനിരപ്പ് പരിഗണിച്ചു ഘട്ടം ഘട്ടമായി 35 ക്യുബിക് മീറ്റർ വരെ വെള്ളം ഒഴുക്കി വിടാനാണു തീരുമാനം. ബാണാസുര ഡാമിന് 201 മില്യൻ ക്യുബിക് മീറ്റർ പരമാവധി സംഭരണ ശേഷിയാണുള്ളത്.
ഇന്നലെ രാവിലെ 8.10നു ഒരു ഷട്ടര്‍ 10 സെന്റിമീറ്റർ ഉയര്‍ത്തിയിരുന്നു. ഉച്ചയ്ക്കു ശേഷം 2.30ന് ഇതു വീണ്ടും 20 സെന്റിമീറ്ററായി ഉയര്‍ത്തിയെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങളാല്‍ 2 ഷട്ടറുകള്‍ 10 സെന്റിമീറ്ററുകള്‍ വീതം ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























