ഉപ്പുമായി കപ്പൽ പുറപ്പെട്ടതേയുള്ളൂ! ഇക്കുറിയും ഓണക്കിറ്റ് വൈകും..?മുഖ്യന് അടപടലം പരിഹാസം

സാധാരണ പോലെത്തന്നെ ഓണക്കിറ്റ് കൈലെത്തുമ്പോഴേക്കും ഒത്തിരി വൈകും. ഇത് കൂടാതെ സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലേക്ക് ആവശ്യമായ സാധനങ്ങളിൽ പലതും ഇനിയും സംഭരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം ഉപ്പും ഉണങ്ങലരിയും അടക്കമുള്ള സാധനങ്ങൾ എത്തിയില്ല. ഇതിനാൽ തന്നെ സപ്ലൈക്കോയ്ക്ക് കിറ്റ് ഒരുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഗുജറാത്തിൽ നിന്നാണ് ഉപ്പ് എത്തേണ്ടത്. എങ്കിൽ പോലും ഉപ്പ് കയറ്റി അയച്ചതെ ഉള്ളു. തുടർന്ന് ഉപ്പ് കൊച്ചിയിൽ എത്തിയ ശേഷം മാത്രമേ സംസ്ഥനത്തെ സപ്ലൈക്കോ സ്റ്റോറുകളിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളു.
അത് കൂടാതെ , ഇനി ഘട്ടംഘട്ടമായി മത്രമേ ഉപ്പ് കൊച്ചിയിൽ എത്തുകയുള്ളൂ. അതുപോലെയാണ് ഉണങ്ങലരിയും. ഉണങ്ങലരിക്ക് കരാർ നൽകിയെങ്കിലും വലിയ അളവിൽ ലഭിക്കേണ്ടതിനാൽ അതും വൈകുന്നുണ്ട്. കൂടാതെ ഉണങ്ങലരി എത്തിയാൽ അത് തൂക്കി പായ്ക്ക് ചെയ്യാനും സമയം വേണ്ടി വരും. ഇതോടൊപ്പം കിറ്റ് നൽകാനുള്ള സഞ്ചിയും എത്തിയിട്ടില്ല.
https://www.facebook.com/Malayalivartha

























