ആലപ്പുഴ ക്ഷേത്രത്തിലെ തീപിടിത്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ആലപ്പുഴ ക്ഷേത്രത്തിലെ തീപിടിത്തത്തെ തുടർന്ന് വീണ്ടും മരണം. ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. പാണാവള്ളി സ്വദേശി തിലകൻ ആണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. മാത്രമല്ല നേരത്തെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മറ്റൊരാളും മരിച്ചിരുന്നു. വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്.
അതേസമയം വെടിമരുന്ന് സൂക്ഷിച്ച കെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. മാത്രമല്ല ഓഫീസ് അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഗ്രിൽ വെൽഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകട കാരണം. ഓഫീസിന് ഒരു മീറ്റർ അകലെയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്ന മുറി.
https://www.facebook.com/Malayalivartha

























