മഴ കനക്കുന്നു; കുട്ടനാട് താലൂക്കില്‍ നാളെ അവധി; ബുധനാഴ്ച നിശ്ചയിച്ചിരിക്കുന്ന സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല

സംസ്ഥാനത്ത് മഴയുടെ ശക്തി വർധിക്കുന്നു. ആലപ്പുഴ: കുട്ടനാട് താലൂക്കിൽ നാളെ അവധി പ്രഖ്യാപിച്ചു. ഇവിടത്തെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നാളെ അവധി പ്രഖ്യാപിച്ചു.
അതേസമയം ജില്ലയില്‍ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കും.
മാത്രമല്ല കനത്തമഴയില്‍ ദുരിതം നേരിട്ട ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ക്കും ജില്ലാ ഭരണകൂടം നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൂടാതെ ബുധനാഴ്ച നിശ്ചയിച്ചിരിക്കുന്ന സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























