മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു... നിലവില്‍ സെക്കന്റില്‍ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു. നിലവില്‍ സെക്കന്റില്‍ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. എന്നാല്‍ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ കുറവില്ല. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം.
മുല്ലപ്പെരിയാര്‍ ഡാം ഷട്ടറുകള്‍ എല്ലാം തുറന്ന സാഹചര്യത്തില്‍ മഞ്ചുമലയില്‍ വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഫോണ്‍ നമ്ബര്‍ 04869253362, 8547612910, താലൂക്ക് കണ്‍ട്രോള്‍ റൂം നമ്ബര്‍ 04869232077, 9447023597.
ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാര്‍ അണക്കെട്ട് തുറന്നു. 164.33 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്. അപ്പര്‍ റൂള്‍ കര്‍വ് 163 മീറ്റര്‍ ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയത്. രണ്ടും മൂന്നും ഷട്ടറുകളാണ് ഉയര്‍ത്തിയത്. അണക്കെട്ടിന് ആകെ നാല് ഷട്ടറുകള്‍ ആണുള്ളത്.
ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി. തടിയമ്ബാട് നാലു വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു. പ്രദേശത്ത് 5 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ടെങ്കിലും 3 കുടുംബങ്ങള്‍ മാത്രമാണ് ക്യാമ്ബിലേക്ക് എത്തിയിട്ടുളളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തിയതോട മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. രാത്രിയില്‍ തന്നെ ക്യാമ്ബുകളിലേക്കും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും ഈ വീടുകളിലെ ആളുകള്‍ മാറി താമസിച്ചു.
നിലവില്‍ മൂന്ന് ലക്ഷം ലീറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍നിന്ന് സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഇന്ന് കൂടുതല്‍ വെള്ളം ഒഴുക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. അതേസമയം, വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ വീണ്ടും യോഗം ചേര്‍ന്നായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അണക്കെട്ടില്‍നിന്നും പെരിയാറിലേക്ക് കൂടുതല്‍ ജലം എത്തിയതോടെ തീരവാസികള്‍ ആശങ്കയിലാണ്. പലരും രാത്രിയില്‍ ഉറങ്ങാതെ നേരം വെളുപ്പിക്കുകയായിരുന്നുവെന്നും വെളളം ഒഴുകുന്ന ശബ്ദം പോലും പേടിപ്പിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























