ഇതെന്ത് ‘ഗതികേട്.! കേരള സർക്കാരിന് വീണ്ടും കുരുക്ക്; യാത്രക്കാർ പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

മഴയ്ക്ക് പിന്നാലെ കേരളത്തിലെ റോഡുകൾ പൊളിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ കേരളത്തിലെ റോഡിനെ രൂക്ഷമായി വിമർശിക്കുകയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. റോഡിലെ കുഴി മൂടണമെന്ന് കോടതിക്ക് പറയേണ്ടി വരുന്നത് ഗതികേടാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻപറഞ്ഞു..
അതേസമയം റോഡിൽ കുഴി ഉണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. റോഡിലെ കുഴികൾ സംബന്ധിച്ച് രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്. എന്നാൽ ഇക്കാര്യം പറയുമ്പോൾ നമ്മൾ എവിടെ എത്തി നിൽക്കുന്നു എന്ന് ആലോചിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. കൂടാതെ അധികൃതരെ ചോദ്യം ചെയ്യാൻ യാത്രക്കാർക്ക് കഴിയുന്നില്ല. ഗട്ടറിൽ നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റി.
ഇപ്പോൾ റോഡ് നന്നാക്കാൻ പറയേണ്ടത് കോടതിയാണോ എന്നും ഉദ്യോഗസ്ഥർ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിലവിൽ അപകടരഹിത കൊച്ചി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha

























