ദൈവം വിടില്ല മോനെ... ബംഗാളികളാണെങ്കിലും കൂടെപ്പിറപ്പിനെപ്പോലെ കണ്ട് എല്ലാ സഹായങ്ങളും ചെയ്ത വീട്ടമ്മയെ ആദംഅലി കൊന്നത് അതി ക്രൂരമായി; പൊലീസ് ഉണര്‍ന്നപ്പോള്‍ 24 മണിക്കൂറിനകം പൊക്കി; ചെന്നൈയില്‍ അറസ്റ്റിലായ ആദം അലിയെ ഇന്ന് കേരളത്തിലെത്തിക്കും

ബംഗാളിയാണെങ്കിലും തൊട്ടടുത്ത വീട്ടില്‍ താമസിച്ചവരെ കൂടെപ്പിറപ്പിനെപ്പോലെ കണ്ടതാണ് തിരുവനന്തപുരം കേശവദാസപുരത്തെ വീട്ടമ്മ മനോരമ ചെയ്ത തെറ്റോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അത്രയ്ക്ക് ക്രൂരമായാണ് അവരെ കൊന്ന് കിണറ്റിലിട്ടത്. പോലീസ് ഉണര്‍ന്നപ്പോള്‍ 24 മണിക്കൂറിനകം പ്രതി ബംഗാള്‍ സ്വദേശി ആദം അലി പിടിയിലായി. ചെന്നൈയില്‍ പിടിയിലായ പ്രതി ബംഗാള്‍ സ്വദേശി ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
തമിഴ്‌നാട്ടിലെത്തിയ കേരളാ പൊലീസിന് ആര്‍പിഎഫ് പ്രതിയെ കൈമാറി. സെയ്താപേട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഇയാളെ ഹാജരാക്കും. ഇതിന് ശേഷം പ്രതിയെ കേരളത്തിലേക്ക് കൊണ്ടു വരും. ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് നീക്കം.
അതേസമയം മനോരമയെ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന വിവരമാണ് പുറത്ത് വരുന്നത്. മനോരമയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷം ആണ് കിണറ്റില്‍ ഇട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലക്ക് മുമ്പ് മനോരമയെ പിന്നില്‍ നിന്നും ആദം അലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മനോരമയെന്ന വീട്ടമ്മയുടെ മരണ കാരണം കഴുത്ത് ഞെരിച്ചെന്നാണ് ആദ്യ വിവരം പുറത്തുവന്നത്. എന്നാല്‍ അതിക്രൂര കൊലപാതകത്തെ കുറിച്ചുളള വിവരങ്ങള്‍ പ്രതിയെ പിടികൂടാത്തതിനാല്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ 21 വയസ്സുകാരന്‍ നടത്തിയത് അതി ക്രൂരമായ കൊലപാതകം എന്ന വിവരമാണ് പുറത്തുവരുന്നത്. വെള്ളവും ഭക്ഷണവും കൊടുത്തിരുന്ന വീട്ടമ്മയെ പിന്നില്‍ നിന്നും ആക്രമിക്കാന്‍ ആദം അലി ശ്രമിച്ചു.
പാക്ക് വെട്ടി കൊണ്ടിരിക്കുകയായിരുന്നു മനോരമ. നിലവിളിച്ചപ്പോള്‍ വായ് കൂട്ടിപിടിച്ചു. ശ്വാസം കിട്ടാതെ പരക്കം പായുന്നതിനിടെ മനോരമ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് കഴുത്ത് അറുക്കുകയായിരുന്നുവെന്നാണ് ആദം ഇപ്പോള്‍ നല്‍കിയ മൊഴി. മൃതദേഹത്തിന്റെ നെറ്റിയില്‍ ആഴത്തിലുള്ള ചതവുമുണ്ട്. ഇത് കിണറ്റിലേക്കിട്ടപ്പോള്‍ ഉണ്ടായതാണോയെന്നാണ് സംശയം.
അതിക്രൂരമായി കൊലപതാകം ചെയ്ത ശേഷം തലസ്ഥാനം വിട്ട ആദം കഴിഞ്ഞ ദിവസമാണ് പിടിയിലായത്. പൊലീസിന് തുടക്കത്തിലുണ്ടായ വീഴ്ചകള്‍ കാരണമാണ് പ്രതി സംസ്ഥാനം വിട്ടതെന്ന ആക്ഷേപവുമുണ്ട്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റഷനില്‍ പരാതി ലഭിച്ചപ്പോള്‍ മനോരമക്കുവേണ്ടി അന്വേഷണം തുടങ്ങി. സമീപത്തുള്ള അതിഥി തൊഴിലാളികളില്‍ ഒരാളെ കാണാനില്ലെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ട്രെയിന്‍ അലര്‍ട്ടില്‍ വിവരം കൈമാറിയില്ല.
റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഞായറാഴ്ച രാത്രി പരിശോധിച്ചതുമില്ല. എട്ടു മണിയോടെ വിവരം റെയില്‍വേ പൊലീസിന് കൈമാറിയെങ്കിലും ട്രെയിനുകള്‍ പൊലീസ് പരിശോധിച്ചില്ല. അടുത്ത ദിവസം രണ്ടുമണിയോടെയാണ് ചെന്നൈ എക്‌സ്പ്രസില്‍ രക്ഷപ്പെട്ടുവെന്ന് ഷാഡോ പൊലീസിന്റെ പരിശോധയില്‍ വ്യക്തമാകുന്നത്. തിരുവനന്തപുരം ഡിസിപി അജിത്ത് ചെന്നൈ പൊലീസിന്റെ സഹായം തേടിയതോടെയാണ് ബംഗാളിലേക്ക് രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയിലാകുന്നത്.
മനോരമയുടെ വീടിനടുത്തുള്ള കിണറുകള്‍ പരിശോധിക്കാനും വെള്ളം വറ്റിക്കാനും ആദ്യം തയ്യാറായില്ല. അടുത്ത ദിവസം പരിശോധിക്കാമെന്നായിരുന്നു നിലപാട്. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണ് രാത്രി ഫയര്‍ഫോഴ്‌സിനെ വിളിച്ച് കിണര്‍ വറ്റിച്ചത്. ഇതോടെയാണ് മൃതദേഹം കണ്ടെത്തിയത്. അന്നു രാത്രി മൃതദേഹം കണ്ടെത്തിയിരുന്നില്ലെങ്കില്‍ അന്വേഷണം വീണ്ടും വഴി തെറ്റിപോകുമായിരുന്നു. എന്തായാലും പ്രതിയെ പിടികൂടാനായത് പോലീസിന് നേട്ടമായി.
"
https://www.facebook.com/Malayalivartha























