21 കാരന്‍ മൃഗത്തെപ്പോലെയായി... തൊട്ടടുത്ത് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മക്കളെ പോലെ കണ്ട് വെള്ളവും ഭക്ഷണവും നല്‍കി; ഇത്രയേറെ സ്‌നേഹിച്ച ആ അമ്മയെ 21 വയസുകാരന്‍ കൊന്നതെന്തിന്; വീണ്ടും നാടിന് സമാധാനക്കേടായി അതിഥിത്തൊഴിലാളികള്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്ക് വരുന്നവരെ നന്നായി നോക്കുന്നവരാണ് മലയാളികള്‍. ഇവരെ വിശ്വസിച്ച് അടുക്കുമ്പോഴും പതിയിരിക്കുന്ന ആപത്തുകള്‍ വെളിവാക്കുന്ന നിരവധി കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജിഷ വധക്കേസ് മുതല്‍ എത്രയെത്ര കഥകള്‍.
തിരുവനന്തപുരം കേശവദാസപുരത്തും അതാണ് സംഭവിച്ചത്. തൊട്ടടുത്ത് താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ മക്കളെപ്പോലെയാണ് വീട്ടമ്മ കണ്ടിരുന്നത്. അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും നല്‍കുന്ന വീട്ടയെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിച്ചതെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. മനോരമയുടെ മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. മോഷ്ടിച്ച സ്വര്‍ണം ഉപേക്ഷിച്ചതാണോ, വിറ്റതാണോ എന്ന് കണ്ടെത്തണം.
അധികം സംസാരിക്കാനോ ആരുമായും ഇടപെടാനോ തയ്യാറാകാത്ത പ്രകൃതമാണ് പ്രതി ആദം അലിയുടേതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. ജോലി കഴിഞ്ഞ് പബ്ജി കളിയില്‍ മുഴുകുന്നതായിരുന്നു ആദം അലിയുടെ ശീലം. ആദമിനെ ചോദ്യം ചെയ്തശേഷമേ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയയ്ക്കണോ എന്നകാര്യത്തിലടക്കം തീരുമാനമുണ്ടാകൂ.
കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ട പ്രതി ആദം അലിയെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. ഇന്ന് ഇയാളെ തിരുവനന്തപുരത്ത് എത്തിക്കുകയും ചെയ്യും. പ്രതി ബംഗാള്‍ സ്വദേശി ആദം അലിയെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പിടികൂടിയത്.
ആര്‍കെ നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പാര്‍പ്പിച്ചിരുന്ന പ്രതിയെ മെഡിക്കല്‍ കോളജ് എസ്‌ഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറെ സംശയങ്ങളാ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയരുന്നത്. പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും ഇനിയും ഉത്തരം കിട്ടാതെ കുറേ ചോദ്യങ്ങളാണ് ബാക്കിയാവുന്നത്. മോഷണത്തിനുവേണ്ടി വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കേശവദാസപുരത്ത് റിട്ട. ഉദ്യോഗസ്ഥ മനോരമയെ കൊലപ്പെടുത്തിയത് അസാം സ്വദേശി ആദം അലിയാണെന്ന് പൊലീസ് ഉറപ്പിച്ചത് സി.സി ടി.വി ദൃശ്യങ്ങളിലൂടെയാണ്. സമീപത്തെ അടഞ്ഞുകിടന്ന വീട്ടിലെ സിസി ടിവി കാമറകളില്‍ നിന്നാണ് ആദംഅലി മൃതദേഹവും ചുമന്ന് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട് പോകുന്ന ദൃശ്യങ്ങളും കിട്ടി. തുടര്‍ന്ന് ഫോട്ടോ ശേഖരിച്ച് ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ തയ്യാറാക്കി പൊലീസ് നടത്തിയ ചടുലനീക്കങ്ങളിലൂടെയാണ് അടുത്ത ദിവസംതന്നെ പ്രതിയെ പിടിക്കാനായത്.
യഥാര്‍ത്ഥ കാരണം ഇപ്പോഴും പിടികിട്ടിയിട്ടില്ല. ഇതിന് വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണ്. ഒരു മണിക്കാണ് ആദമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെയ്താപേട്ട മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള വാറണ്ടും വാങ്ങി. ഞായറാഴ്ച ഉച്ചക്കാണ് ഭര്‍ത്താവില്ലാത്ത സമയം മനോരമയെ കൊലപ്പെടുത്തി കിണറ്റിലിട്ടത്.
മനോരമയുടെ വീട്ടിനടുത്ത് വീട് നിര്‍മ്മാണത്തിന് രണ്ടു മാസം മുമ്പ് സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയതാണ് 21 കാരനായ ആദംഅലി. പബ്ജി കളിയില്‍ അടിമയായിരുന്ന ആദം ഏതാനും ദിവസം മുമ്പ് ഫോണ്‍ നിലത്തെറിഞ്ഞ് നശിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന അഞ്ചുപേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവര്‍ക്കും പങ്കുണ്ടോയെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.
"
https://www.facebook.com/Malayalivartha























