റേഷന്‍കടകള്‍ വഴി സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ചിങ്ങം ഒന്നിന്... വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും

റേഷന്‍കടകള്‍ വഴി സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ചിങ്ങം ഒന്നിന് ആരംഭിക്കും. ആദ്യം എ.എ.വൈ വിഭാഗത്തിനും (മഞ്ഞ കാര്‍ഡ്) തുടര്‍ന്ന് മുന്‍ഗണനാ കാര്‍ഡുടമകള്‍ക്കും (പിങ്ക്) അതിനുശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും (നീല,വെള്ള) ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും.
വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. സപ്ലൈകോയുടെ 52 ഡിപ്പോകളില്‍ ഭക്ഷ്യവസ്തുക്കളുടെ പായ്ക്കിംഗ് പുരോഗമിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഓണം കഴിഞ്ഞും ഓണക്കിറ്റ് വിതരണം ചെയ്യേണ്ടിവന്നിരുന്നു. അതിനാല്‍ ഇത്തവണ ഓണത്തിനുമുമ്പുതന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കിയിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
ഓണക്കിറ്റിലേക്കുള്ള ഉപ്പും അരിയും അടക്കമുള്ള സാധനങ്ങള്‍ ഗോഡൗണുകളില്‍ എത്തിയിട്ടില്ല.ഉപ്പ് ഗുജറാത്തില്‍ നിന്ന് കപ്പലില്‍ കൊച്ചിയില്‍ എത്തിച്ചാണ് സപ്ലൈകോ സ്റ്റോറുകളിലേക്ക് നല്‍കുന്നത്.
അരിക്ക് കരാര്‍ നല്‍കിയെങ്കിലും വലിയ അളവില്‍ ലഭിക്കേണ്ടതിനാല്‍ വൈകുന്നുണ്ട്. കിറ്റിനുള്ള സഞ്ചിയും എത്തണം. അരി,ചെറുപയര്‍, പഞ്ചസാര, തുവരപ്പരിപ്പ് എന്നിവ തൂക്കി പായ്ക്ക് ചെയ്യാനും സമയം വേണ്ടി വരും.'' കിറ്റിനു വേണ്ട ഉപ്പും അരിയും സഞ്ചിയും കൃത്യസമയത്തു തന്നെ ഗോഡൗണുകളിലെക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha























