കാമുകിയും കാറും പൊക്കി... ആദം അലി ചെന്നൈയില്‍ പിടിയിലായപ്പോള്‍ ചെന്നൈയില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത; കാമുകിയെ സുഖിപ്പിക്കാന്‍ കാര്‍ വാങ്ങാന്‍ 200 പവന്‍ മോഷ്ടിച്ച വിരുതന്റെ യഥാര്‍ത്ഥ ചിത്രം പുറത്തായി; കാമുകിയും കാറും പിടിയിലായി

മലയാളികളെല്ലാം ചെന്നൈയില്‍ നിന്നുള്ള വാര്‍ത്ത കേള്‍ക്കാനുള്ള കൗതുകത്തിലാണ്. തിരുവനന്തപുരം കേശവദാസപുരത്തെ വീട്ടമ്മയെ കൊന്ന് കടന്നുകളഞ്ഞ ആദം അലി ചെന്നൈയില്‍ പിടിയിലായി. അതിന്റെ തുടര്‍ വാര്‍ത്തകള്‍ കേള്‍ക്കുന്നതിനിടയിലാണ് ചെന്നൈയില്‍ നിന്നും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്ത വന്നത്.
കാമുകിക്ക് സമ്മാനമായി നല്‍കാന്‍ കാര്‍ വാങ്ങുന്നതിനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന ഭര്‍ത്താവ് അറസ്റ്റിലായെന്നാണ് ആദ്യം വാര്‍ത്ത വന്നത്. ചെന്നൈ പൂനമല്ലിയില്‍ ശേഖര്‍(40) ആണ് പിടിയിലായത്. ശേഖറുമായി അഭിപ്രായഭിന്നതയുണ്ടായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ഭാര്യ സ്വന്തം വീട്ടിലാണ്. എന്നാല്‍ ഇവരുടെ സ്വര്‍ണം ഭര്‍തൃവീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നായിരുന്നു വാര്‍ത്ത വന്നത്. എന്നാലിപ്പോള്‍ ആ വാര്‍ത്തയില്‍ ട്വിസ്റ്റ് വന്നിരിക്കുകയാണ്.
സ്വര്‍ണം സ്വന്തം ഭാര്യയുടേതല്ല. ഇളയ സഹോദരന്റെ ഭാര്യയുടെതാണ്.
സ്വന്തം വീട്ടില്‍ നിന്ന് ഇളയ സഹോദരന്റെ ഭാര്യയുടെ 200 പവന്‍ സ്വര്‍ണം മോഷ്ടിച്ച് കാമുകിക്ക് ആഡംബര കാര്‍ വാങ്ങി നല്‍കിയ വിരുതന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി.
കാമുകിയും കാറും കസ്റ്റഡിയിലായി. പൂനമല്ലിയില്‍ ബേക്കറി ബിസിനസും പണമിടപാട് സ്ഥാപനവും നടത്തുന്ന കുടുംബത്തിലെ അംഗമായ ശേഖറും 22കാരിയായ കാമുകി സ്വാതിയുമാണ് പിടിയിലായത്.
വീട്ടില്‍നിന്ന് 550 പവന്‍ നഷ്ടപ്പെട്ടെന്ന സഹോദരന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. പലപ്പോഴായി 200 പവന്‍ കവര്‍ന്ന് കാമുകിക്ക് കാര്‍ വാങ്ങാന്‍ നല്‍കിയതായി സമ്മതിച്ചു. ഇതിനു പുറമേ, നൂറ് ഗ്രാം വീതമുള്ള ഏഴു സ്വര്‍ണക്കട്ടികളും അമ്മയുടെ ആഭരണങ്ങളും കാമുകിക്ക് വേണ്ടി കവര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇളയ സഹോദരന്‍ രാജേഷിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
രണ്ടു കുട്ടികളുടെ പിതാവായ ശേഖറിന്റെ ഭാര്യ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. വീട്ടിലെ എല്ലാ ലോക്കറുകളുടെയും അലമാരകളുടെയും താക്കോല്‍ മൂത്ത മകനായ ശേഖറിന്റെ കൈവശമുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതോടെ ശേഖറും കാമുകിയും ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
ശേഖറിനെ ചോദ്യം ചെയ്‌തെങ്കിലും ആദ്യം നിഷേധിച്ചു. എന്നാല്‍ വീട്ടില്‍ സ്വര്‍ണം ഉണ്ടായിരുന്ന വിവരം തനിക്കറിയില്ലായിരുന്നു എന്നാണ് ശേഖര്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്വര്‍ണം മോഷ്ടിച്ചെന്ന് ശേഖര്‍ സമ്മതിച്ചത്. 22കാരിയായ സ്വാതി എന്ന പെണ്‍കുട്ടിയുമായി ശേഖര്‍ പ്രണയത്തിലായിരുന്നു. അവളെ പ്രീതിപ്പെടുത്താനാണ് ആംഡംബര കാര്‍ വാങ്ങാന്‍ ശ്രമിച്ചത്. പണം വെല്ലുവിളിയായപ്പോഴാണ് മോഷ്ടിച്ചത്.
അതേസമയം കോട്ടയത്ത് നിന്നും മറ്റൊരു മോഷണ വാര്‍ത്തയും പുറത്തു വന്നു. വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കോട്ടയത്തിനു സമീപം കൂരോപ്പടയില്‍ ഫാ.ജേക്കബ് നൈനാന്റെ വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വീടുമായി അടുത്തു പരിചയമുള്ള ആളാണ് മോഷണം നത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുകാര്‍ പ്രാര്‍ഥനയ്ക്കായി പുറത്തു പോയപ്പോഴാണ് മോഷണം. തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തി. മോഷണം പോയ സ്വര്‍ണത്തിന്റെ ഒരു ഭാഗം പിന്നീട് വീടിനു സമീപത്തുനിന്ന് കണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha























