വയനാട് മീനങ്ങാടി മൈലമ്പാടി പ്രദേശത്ത് കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി.... മേഖലയില്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നതിനിടെ് വീണ്ടും കടുവയുടെ സാന്നിധ്യം

വയനാട് മീനങ്ങാടി മൈലമ്പാടി പ്രദേശത്ത് കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി.... മേഖലയില്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും കടുവയുടെ സാന്നിധ്യം.
പൂളക്കടവ് സ്വദേശി ബാലന്റെ പശുവിനെ കാണാതായി. മേഖലയില്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും കടുവയുടെ സാന്നിധ്യമുണ്ടായത്.
കഴിഞ്ഞ ബുധനാഴ്ച കടുവയിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങളിലാണ് കടുവ ഒളിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനം വകുപ്പ് ഉടന്‍ കാട് വെട്ടിത്തെളിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍.
കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് കൂട് സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വിവിധയിടങ്ങൡ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. കടുവയുടെ പ്രായം, ആരോഗ്യം എന്നിവ മനസിലാക്കിയതിന് ശേഷമാകും കൂട് സ്ഥാപിക്കുക.
കഴിഞ്ഞ ദിവസം കൊളഗപ്പാറയില്‍ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ കാണാതായിരുന്നു. കടുവ കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.
"
https://www.facebook.com/Malayalivartha























