ലക്ഷങ്ങൾ മുടക്കി: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ടെറസിൽ കുളം പോലെ വെള്ളം!! കെട്ടിടത്തിനു മുകളിൽ മഴവെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു!! അധികൃതരുടെ അനാസ്ഥ, ഇതിലും വലിയ തെളിവ് വേറെ വേണ്ട!!

സജി ചെറിയാൻ എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടമാണു അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്. .പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികൾ ദുർഗന്ധം സഹിച്ചിരിക്കേണ്ട സ്ഥിതിയാണ്.
പ്രതിരോധ കുത്തിവയ്പെടുക്കാൻ പിഞ്ചുകുഞ്ഞുങ്ങളുമായി രക്ഷിതാക്കളെത്തുന്ന സ്ഥലത്താണ് സർക്കാർ ചെലവിൽ കൊതുകുവളർത്തൽ കേന്ദ്രം പോലെ ടെറസ് കിടക്കുന്നത്.നിർമാണത്തിലെ അപാകത മൂലം മഴവെള്ളം ഒഴുകിപ്പോകാത്ത വിധമാണു ടെറസ്. പഞ്ചായത്ത് അധികൃതർക്കു പരാതി നൽകിയെങ്കിലും പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ തന്നെയുള്ള കെട്ടിടത്തിന്റെ തകരാർ പരിഹരിക്കാൻ നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha























