മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ പെരിയാര്‍ തീരത്ത് ആശ്വാസം...ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാം, മഴ കുറഞ്ഞതോടെ പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ പെരിയാര്‍ തീരത്ത് ആശ്വാസം...ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാം, മഴ കുറഞ്ഞതോടെ പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു.
മുല്ലപ്പെരിയാറില്‍ 139.55 അടിയായിരുന്ന ജലനിരപ്പ് 139.20 അടിയായായാണ് കുറഞ്ഞത്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നിട്ടില്ലെങ്കിലും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവും കുറയ്ക്കാം.
മുല്ലപ്പെരിയാറില്‍ നിന്നും ഒഴുകിവരുന്ന വെള്ളം സംഭരിക്കാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ട്. മഴ കുറഞ്ഞതോടെ പെരിയാറില്‍ ജലനിരപ്പ് രണ്ടടി താഴ്ന്നിട്ടുണ്ട്. അതേസമയം കേരളത്തില്‍ നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. ഇടുക്കി മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചെങ്കിലും കേരള തീരത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശം.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചുണ്ട്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കി. ചിലയിടങ്ങളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പ്രഫഷണല്‍ സ്ഥാപനങ്ങളടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കില്‍ സമ്പൂര്‍ണ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമാകില്ല.
"
https://www.facebook.com/Malayalivartha























