രോഗിയായ അമ്മയെയും കൂട്ടി റോഡിലേക്കെത്തിയപ്പോഴേക്കും വീട് ഉരുൾ എടുത്തു; കുടുംബം ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അടിമാലിയിൽ കുടുംബങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളത്തൂവലിനു സമീപം ശല്യാംപാറയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും മറ്റൊരു വീട് ഭാഗികമായും തകർന്നു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. സംഭവത്തെ തുടർന്ന് 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് വള്ളിമഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീടാണ് പൂർണമായും തകർന്നത്. മാത്രമല്ല വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നിട്ടുണ്ട്.
സംഭവ ദിവസം രാത്രി പങ്കജാക്ഷിയുടെ വീടിനു മുകളിലേക്ക് എന്തോ പതിക്കുന്ന ശബ്ദം കേട്ട് മക്കളായ ലിബിനും ബിബിനും ഉണരുകയായിരുന്നു. ഈസമയം മണ്ണും ചെളിയും വീട്ടിനുള്ളിലേക്കെത്തുന്നതാണ് കണ്ടത്. മാത്രമല്ല ഇതിനിടെ പങ്കജാക്ഷി കിടന്ന മുറിയുടെ ഭിത്തി ഇടിഞ്ഞു വീണു. ഇത്കൂടിയായപ്പോൾ രോഗിയായ അമ്മയെയും കൂട്ടി സമീപത്തുള്ള റോഡിലേക്കെത്തിയപ്പോഴേക്കും വീടിന്റെ ഒരു ഭാഗം തകർത്ത് ഉരുൾ 150 ഓളം മീറ്റർ ദൂരത്ത് ഇവർ നിന്നതിനു സമീപം പതിക്കുകയായിരുന്നു. തലനാരിഴയ്ക്കാണു കുടുംബം ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
അതേസമയം കിടപ്പാടം ഉരുൾ എടുത്തതിനെ തുടർന്ന് വെള്ളത്തൂവൽ ഗവ.സ്കൂളിൽ ആരംഭിച്ച ക്യാംപിലേക്ക് പങ്കജാക്ഷിയേയും കുടുംബാംഗങ്ങളെയും മാറ്റി പാർപ്പിക്കുന്നതിന് അധികൃതർ തീരുമാനിച്ചു. പക്ഷേ രോഗിയായ പങ്കജാക്ഷിക്ക് ക്യാംപിലെ താമസം ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വാർഡ് മെംബർ കെ.ബി.ജോൺസൺ സ്വന്തം വീട്ടിൽ ഇവർക്ക് താമസ സൗകര്യം ഒരുക്കുകയായിരുന്നു.
എന്നാൽ കുടുംബാംഗങ്ങൾ വീടുവിട്ടെങ്കിലും ഇവരുടെ വളർത്തു പൂച്ചയായ ‘സായിപ്പ്’തകർന്ന വീട്ടിൽനിന്ന് മാറാൻ കൂട്ടാക്കിയിട്ടില്ല. മാത്രമല്ല കുന്നിന്റെ ചെരിവിലായിരുന്നു പങ്കജാക്ഷിയുടെ വീട്. മാത്രമല്ല വെള്ളവും ചെളിയും ഉരുളൻ കല്ലുകളും വീടിന്റെ പിറകുവശത്തേക്ക് പതിച്ചാണ് രവീന്ദ്രന്റെ വീടിന് കേടുപാടുകൾ സംഭവിച്ചത്.
https://www.facebook.com/Malayalivartha























