പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരായ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരായ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍.. മോന്‍സന്‍ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
തട്ടിപ്പില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഐജി ലക്ഷ്മണയടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുള്ളത്.
മുന്‍ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോന്‍സനുമായി വലിയ അടുത്തബന്ധമുണ്ടായിരുന്നെങ്കിലും തട്ടിപ്പില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കെപിസിസി പ്രസിഡന്റ് സുധാകരനെയടക്കം ചോദ്യം ചെയ്യേണ്ടതുണ്ട്. അതേസമയം അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഹര്‍ജി അനുവദിക്കരുതെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
"
https://www.facebook.com/Malayalivartha























