പ്രത്യേക നിയമസഭാ സമ്മേളനം ...അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലു പാസാക്കാന്‍ സര്‍ക്കാരിന്റെ നീക്കം

പ്രത്യേക നിയമസഭാ സമ്മേളനം ...അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലു പാസാക്കാന്‍ സര്‍ക്കാരിന്റെ നീക്കം. തിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
അസാധുവായ 11 ഓര്‍ഡിനന്‍സുകള്‍ രാജ്ഭവനിലേയ്ക്ക് ഗവര്‍ണര്‍ തിരിച്ചയച്ചിട്ടില്ല. ഓര്‍ഡിനന്‍സുകള്‍ തിരിച്ചയച്ചാല്‍ മാത്രമാണ് അതില്‍ ഭേദഗതി വരുത്തി വീണ്ടും ഗവര്‍ണറുടെ പരിഗണനയ്ക്ക് അയക്കാനായി സര്‍ക്കാരിന് കഴിയൂകയുള്ളൂ.
ഈ സാഹചര്യത്തില്‍ നിയമനിര്‍മ്മാണത്തിനു വേണ്ടി മാത്രം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഗവര്‍ണറെ തണുപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍ .
അതേസമയം ലോകായുക്ത ഉള്‍പ്പെടെയുള്ള ഭേദഗതിയില്‍ സിപിഐ ഉള്‍പ്പെടെ കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നതും ഈ നീക്കവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനു വെല്ലുവിളിയാകും. ഓര്‍ഡിനസില്‍ കണ്ണൂംപൂട്ടി ഒപ്പിടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. പഠിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഡല്‍ഹില്‍ ഇന്ന് രാവിലെയും ഗവര്‍ണര്‍ മാധ്യമങ്ങളോട പറഞ്ഞു.
a
https://www.facebook.com/Malayalivartha























