കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ്: പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തുന്നു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്. പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.
രാവിലെ 8 മണി മുതലാണ് റെയ്ഡ് ആംരഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. എസിപി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ ഡി സമാന്തരമായി അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. പ്രതികളായ സുനില്‍ കുമാര്‍, ബിജു കരീം, ബിജോയ്, എന്നിവരുടെ വീടുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്
https://www.facebook.com/Malayalivartha























