കുമരകത്ത് ഹോട്ടല്‍ ജീവനക്കാരനായ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു, മുറിയുടെ വാതില്‍ അടയുന്ന ശബ്ദം കേട്ട് ടെറസ്സില്‍നിന്ന് താഴേക്ക് നോക്കാന്‍ ശ്രമിക്കവേ താഴേക്ക് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കള്‍, സ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കുമരകത്ത് ഹോട്ടല്‍ ജീവനക്കാരനായ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു, മുറിയുടെ വാതില്‍ അടയുന്ന ശബ്ദം കേട്ട് ടെറസ്സില്‍നിന്ന് താഴേക്ക് നോക്കാന്‍ ശ്രമിക്കവേ താഴേക്ക് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കള്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഹോട്ടല്‍ ജീവനക്കാരനായ യുവാവ് മരിച്ചു.
ഇടുക്കി കഞ്ഞിക്കുഴി കൊച്ചരിക്കുടിയില്‍ ജോളി ഐപ്പിന്റെ മകന്‍ അമല്‍ കെ.ജോളി (24) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കുമരകം ബോട്ട് ജെട്ടിയിലാണ് സംഭവം നടന്നത്.
ഹോട്ടലില്‍ രാത്രി 12.30 വരെ ജോലി ചെയ്തതിനുശേഷം താമസസ്ഥലത്ത് എത്തിയ അമല്‍ സുഹൃത്തുക്കള്‍ക്ക് കുടിവെള്ളം നല്‍കാനായി കെട്ടിടത്തിന്റെ ടെറസ്സില്‍ എത്തി.
മുറിയുടെ വാതില്‍ അടയുന്ന ശബ്ദം കേട്ട് ടെറസ്സില്‍നിന്ന് താഴേക്ക് നോക്കാന്‍ ശ്രമിക്കവേ താഴേക്ക് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കള്‍.
ൗ കെട്ടിടത്തിന് സമീപമുള്ള വൈദ്യുതി കമ്പനിയില്‍നിന്ന് ഷോക്കേറ്റതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നും പറയപ്പെടുന്നു. കുമരകം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
"
https://www.facebook.com/Malayalivartha























