തൃശൂരിൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം, നിരവധി വീടുകളുടെ മേൽക്കൂര തകർന്നു, വൈദ്യുതി കമ്പികൾ പൊട്ടി വീണു

തൃശൂരിൽ വിവിധ സ്ഥലങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മാള, അന്നമനട എന്നീ മേഖലയിലാണ് മിന്നൽ ചുഴലി അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി കമ്പികളും പൊട്ടി വീണു.
തൃശൂരിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ കോഴിക്കോട് വിലങ്ങാട് മേഖലയില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം സംഭവച്ചിരുന്നു. രാവിലെ ഏഴരയോടെ ശക്തമായി വീശിയടിച്ച ചുഴലി കാറ്റില്‍ വീടുകള്‍ക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങള്‍ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു.
അതേസമയം ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha























