ഇത്രയും പ്രതീക്ഷിച്ചില്ല... ആസാദ് കശ്മീര്‍ പരമാര്‍ശം വലിയ വിവാദമാവുകയും ഡല്‍ഹി പോലീസില്‍ പരാതി എത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്നെങ്കില്‍ അറസ്റ്റ് ഉറപ്പായിരുന്നു; ഇന്നലെ പുലര്‍ച്ചെ മൂന്നിന് ജലീല്‍ നാട്ടിലേക്ക് മടങ്ങിയത് വ്യക്തമായ സൂചന കിട്ടിയതിനാല്‍

സ്വപ്ന സുരേഷ് വച്ച വെള്ളത്തില്‍ നിന്നും കെടി ജലീല്‍ രക്ഷപ്പെട്ടെങ്കിലും ആസാദി കാശ്മീരില്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങുകയായിരുന്നു. മാധ്യമം പത്രത്തിനെതിരെ യുഎഇ ഭരണാധികാരിക്ക് കത്തെഴുതിയതിന് പിന്നാലെ വന്നതായിരുന്നു ആസാദി കാശ്മീര്‍. ആസാദ് കശ്മീര്‍ പരമാര്‍ശം വലിയ വിവാദമാവുകയും ഡല്‍ഹി പോലീസില്‍ പരാതി എത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്നെങ്കില്‍ പണിയായേനെ.
ജാമ്യം പോലും കിട്ടാത്ത വിധം കാര്യങ്ങള്‍ പോയേനെ. ഇന്നലെ പുലര്‍ച്ചെ മൂന്നിന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അതേസമയം ജലീലിനെ ന്യായീകരിച്ച് എ സി മൊയതീന്‍ എം എല്‍ എ രംഗത്തെത്തി. വീട്ടില്‍ നിന്ന് സന്ദേശം ലഭിച്ചത് അനുസരിച്ചാണ് ജലീല്‍ ദില്ലയില്‍ നിന്നും മടങ്ങിയത്. നോര്‍ക്കയുടെ പരിപാടിയില്‍ 9 എംഎല്‍എമാര്‍ പങ്കെടുക്കേണ്ടതായിരുന്നു അവര്‍ പല കാരണങ്ങള്‍ കൊണ്ട് പങ്കെടുക്കുന്നില്ല.
പ്രവാസികാര്യവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ യോഗമാണ് ദില്ലിയില്‍ നടക്കുന്നത്. കശ്മീര്‍ പരാമര്‍ശത്തില്‍ സിപിഎം അഭിപ്രായമാണ് തന്റേതെന്നും മൊയ്തീന്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു ജലീല്‍ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് യാത്ര പുലര്‍ച്ചെ മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചു. അദ്ദേഹം കേരളത്തിലെത്തി.
ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലായിട്ടും അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീല്‍ വൈകുന്നേരത്തോടെ മലക്കം മറിയുകയായിരുന്നു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്.
വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കി 1947ല്‍ പൂര്‍ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി.സിപിഎം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കെടി ജലീലിന്റെ പിന്‍വാങ്ങല്‍. അടിക്കടി ജലീല്‍ പാര്‍ട്ടിക്കും സ!ര്‍ക്കാരിനും തലവേദനയുണ്ടാക്കുന്നു എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താന്‍ ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ മന്ത്രിമാരായ എംവി ഗോവിന്ദനും പി രാജീവും എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.
ദില്ലി തിലക് മാര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ ബിജെപി അനുകൂലിയായ അഭിഭാഷകന്‍ ജലീലിനെതിരെ പരാതി നല്‍കിയിരുന്നു. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ദില്ലിയില്‍ തുടരുമ്പോള്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് പുലര്‍ച്ചെ തന്നെ എംഎല്‍എ കേരളത്തിലേക്ക് മടങ്ങിയതെന്നും വിലയിരുത്തലുണ്ട്. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയും പ്രതിപക്ഷനേതാവ് വിഡി സതീശനും ഇന്നലെ ജലീലിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ഇത് മൂന്നാം തവണയാണ് ജലീല്‍ സിപിഎമ്മിനെ വെട്ടിലാക്കുന്ന നിലപാടെടുക്കുന്നത്.
അതേസമയം കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തില്‍ ഗവര്‍ണറും രംഗത്തെത്തി. കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം താന്‍ കണ്ടു. അത് വളരെ ദൗര്‍ഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞിട്ടാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താന്‍ ആശ്ചര്യപ്പെട്ടുപോയി. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്.
75ാമത്തേത് അല്ലെങ്കിലും ഈ പരാമര്‍ശം അംഗീകരിക്കാനാവില്ല. ഇത്രയും അപമാനകരമായ ഒരു പരാമര്‍ശത്തെ കുറിച്ച് നമ്മള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമര്‍ശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങിനെയാണ് ഇതൊക്കെ പറയാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























