Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ചു.... ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി... കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്, ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....


ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ചു.... ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി... കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്, ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....

29 JANUARY 2026 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇത് പച്ചയ്ക്ക് അവിഹിതം.. കോടതിയിൽ വിളിച്ച് കൂവി അജിത് നിലം തൊടാതെ ഓടി പ്രോസിക്യൂഷൻ പെൻഡ്രൈവിൽ രാഹുലിന്റെ നീക്കം

മൂന്ന് ദിവസം മഴ പ്രവചനം ഇങ്ങനെ..! റഡാർ ചിത്രങ്ങൾ പുറത്ത്...! മുന്നറിയിപ്പിൽ മാറ്റമില്ല

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക് കേസുകൾ റദ്ദാക്കപ്പെടുമോ? ഹൈക്കോടതി പരാമർശം നിർണായകം...

ഇറാനെ ത്രിശങ്കുവിൽ കയറ്റി ട്രംപ്..!അടങ്ങിയില്ലെങ്കിൽ തല ചിതറിക്കും കട്ടായം..! കപ്പൽ പട എത്തും മുന്നറിയിപ്പ്

തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചു... കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങൾക്ക് 160 കോടി രൂപ, സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി

എല്ലാ മേഖലയിലും അതിശയകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. വികസന പദ്ധതികൾക്ക് വേഗംപോരെന്ന് വിർമശനം. മന്ത്രി കെ.എൻ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റ്.


എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി . 10 വർഷം മുമ്പുള്ള കേരളമല്ല 'ഇത് ന്യൂ നോർമൽ കേരളം' . ആശ വർക്കർമാർക്ക്1000 രൂപ വർദ്ധിപ്പിച്ചു.. അംഗൻവാടി വർക്കർമാരുടെ പ്രതിമാസവേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപ വർധിപ്പിച്ചു

പത്ത് വർഷം മുമ്പുള്ള കേരളമല്ല ഇപ്പോഴത്തേതെന്ന് ധനമന്ത്രി .കഴിഞ്ഞ ഒരു അഞ്ചു വർഷത്തിൽ 1,27,747 കോടി രൂപയുടെ അധിക വരുമാനം തനത് നികുതി വരുമാനത്തിന്റെ കാര്യത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞത്. സ്കൂൾപാചകത്തൊഴിലാളികളുടെ ദിവസവേതനത്തിൽ 25 രൂപ വർധിപ്പിച്ചു

പ്രീപ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വർധിപ്പിച്ചു . 'സാക്ഷരതാ പ്രേരക്മാർക്ക് പ്രതിമാസം 1000 രൂപ വർധന'. 'കേരളത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നു' . സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി. ക്ഷേമപെൻഷന് 14,500 കോടി ബജറ്റ് വിഹിതം. കണക്ട് സ്‌കോളർഷിപ്പിന് 400 കോടി.

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി . 'കേരളം കടംകയറി മുടിഞ്ഞെന്ന പ്രചാരണം തലയ്ക്ക് വെളിവുള്ള ആരും എടുക്കില്ല'.

ഖരമാലിന്യ സംസ്കരണത്തിന് അടക്കം തദ്ദേശ സ്ഥാപനങ്ങൾക്ക് അധിക വിഹിതം നൽകും. നികുതി വരുമാനം കൂട്ടൂന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം.

തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ ഓണറേറിയം വർധിപ്പിച്ചു. വയോജന സംരക്ഷണത്തിന് എൽഡർലി ബജറ്റ്. തദ്ദേശ സ്ഥാപനങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ടായി 3236.76 കോടി. സംസ്ഥാന പദ്ധതി വിഹിതത്തിൻറെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക്. സംസ്ഥാന പദ്ധതി വിഹിതത്തിൻറെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തി. 10189 കോടിയാണ് വകയിരുത്തിയത്.

നികുതിദായകർക്ക് പുരസ്‌കാരം നൽകാൻ 5 കോടി

കേന്ദ്രത്തിനെതിരായ പ്രതിഷേധം ബജറ്റിൽ .ഫെഡറിലസം ഇന്ത്യയുടെ ആത്മാവാണെന്നും അത് തകർക്കാനാണ് കേന്ദ്ര ശ്രമമെന്നും ധനമന്ത്രി. സംസ്ഥാനത്തിൻറെ സാമ്പത്തിക അവകാശങ്ങളിൽ കടന്നുകയറി ഫെഡറലിസം തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പ്രതിഷേധം ബജറ്റിൽ രേഖപ്പെടുത്തുകയാണെന്നും കെഎൻ ബാലഗോപാൽ.

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ലെന്നും മതമല്ല, മതമല്ല മതമല്ല പ്രശ്നം എന്നാണ് സർക്കാരിനെ നയിക്കുന്നതെന്നും കെഎൻ ബാലഗോപാൽ. എരിയുന്ന വയറിലെ തീയാണ് പ്രശ്നമെന്നും ബജറ്റ് പ്രസംഗത്തിൽ കെഎൻ ബാലഗോപാൽ.
വയനാട് പുനരധിവാസം; ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം

കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങൾക്ക് 160 കോടി രൂപ

2026-27 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5% വരുന്ന 10189 കോടി രൂപ പ്രാദേശിക സർക്കാരുകൾക്കുള്ള വികസന ഫണ്ടായി നീക്കി വെക്കും
തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ ഓണറേറിയം വർധിപ്പിച്ചു... കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങൾക്ക് 160 കോടി രൂപ

 

മെഡ‍ി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ.
ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി
അമേരിക്കയേക്കാൾ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ.
ദേശീയ പാത നിർമാണം ദ്രുതഗതിയിൽ
ദേശീയപാത വരുന്നത് പിണറായി വിജയൻറെ ഇച്ഛാശക്തികൊണ്ട്
കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങില്ല
വ്യവസായ വളർച്ച സമാനതകളില്ലാത്ത നിലയിൽ

ഹരിത കർമ്മ സേനക്ക് ഗ്രൂപ്പ് ഇൻഷുറൻസ്
കാൻസർ ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെൻഷൻ രണ്ടായിരമാക്കി വർധിപ്പിച്ചു
ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇൻഷുറൻസ്
ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ്

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി. പദ്ധതിയിൽ കേന്ദ്ര നയം തിരിച്ചടി. തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കും. സംസ്ഥാനം അധിക തുക വകയിരുത്തുന്നുവെന്ന് കെഎൻ ബാലഗോപാൽ.

വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും
പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് സ്കിൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ 20 കോടി
സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി
ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി
നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് 10 കോടി
സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബ്ബുകൾ
ഓട്ടോ തൊഴിലാളികൾക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകൾ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം

എംസി റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്ന് 5317 കോടി
ആർആർടിഎസ് അതിവേഗ പാത; പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി

കെ റെയിലിന് പകരം ആർആർടിഎസ് അതിവേഗ പാതയുമായി സർക്കാർ. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പദ്ധതിയെക്കുറിച്ച് പരാമർശിച്ചു. നാലു ഘട്ടങ്ങളിലായി ആർആർടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് ധനമന്ത്രി. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രരാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ സ്മരണാർത്ഥം തിരുവനന്തപുരത്ത് വിഎസ് സെൻറർ സ്ഥാപിക്കുന്നതിന് 20 കോടി വകയിരുത്തി. വിഎസിൻറെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരുന്നതിനാണ് സെൻറർ ആരംഭിക്കുന്നതെന്ന് കെഎൻ ബാലഗോപാൽ.

 

ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് വീട് നൽകി സർക്കാർ... വിസ്മയകരമായ വികസനം വിഴിഞ്ഞത്തിലൂടെ


പുതുതായി 3.92 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 22000 കോടി രൂപയുടെ നിക്ഷേപവും 7.5 ലക്ഷം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിച്ചു.
39.79 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകി. കഴിഞ്ഞ പത്തുവർഷക്കാലം പവർകട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഉണ്ടായിട്ടില്ല

39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു.15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകി.ഐടി കമ്പനികളുടെ എണ്ണം 650ൽ നിന്നും 1160 ആയി വർധിച്ചു.ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ഒന്നാമത്. കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം. ശമ്പളവും പെൻഷനും നൽകാൻ 125 കോടിയോളം രൂപ കെഎസ്ആർടിസിക്ക് പ്രതിമാസം സർക്കാർ നൽകി വരുന്നു

തൊഴിലുറപ്പിനായി 1000 കോടി. വയോജനങ്ങളുടെ റിട്ടയർമെന്റ് ഹോമുകൾക്ക് സബ്‌സിഡിയായി 30 കോടി.എം.സി റോഡ് വികസനം: ഒന്നാം ഘട്ടത്തിന് 5217 കോടി. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നിവടങ്ങളിൽ ബൈപ്പാസുകൾ. വിസ്മയകരമായ വികസനം വിഴിഞ്ഞത്തിലൂടെ. എൻഎച്ച് 66: നിർമ്മാണം ധ്രുതഗതിയിൽ പുരോഗമിക്കുന്നു

മുണ്ടക്കൈ-ചൂരൽ മല ദുരന്തം: ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യബാച്ച് വീട് കൈമാറും.സംസ്ഥാനത്തെ 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ സർക്കാർ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചു.മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതിയിൽ 3408 വീടുകൾ സർക്കാർ വെച്ചു നൽകി.ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് സർക്കാർ വീട് നൽകി .കഴിഞ്ഞ പത്ത് വർഷം കൊണ്ട് നൽകിയ ക്ഷേമ പെൻഷൻ 90,000 കോടി രൂപ

62 ലക്ഷം ജനങ്ങൾക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ സാമൂഹിക സുരക്ഷാ പെൻഷൻ എത്തിക്കുന്നു.ക്ഷേമ പെൻഷനായി രണ്ടാം പിണറായി സർക്കാർ നൽകിയ തുക 48,383.83 കോടി രൂപ. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പണം കണ്ടെത്താൻ ലോക്കൽ ബോർഡ് ഓഫ് ഫിനാൻസ് രൂപീകരിക്കും

 

 

റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ മിഷൻ പദ്ധതിക്കായി 100 കോടി രൂപ

നെല്ലിന് സംഭരണ സമയത്ത് തന്നെ പണം നൽകും

നെൽകൃഷി വികസനം 150 കോടി

കേര പദ്ധതിക്കായി 100 കോടി രൂപ

കാർഷിക മേഖലയിലെ തകർച്ചയെ മറികടന്നു

മൃഗസംരക്ഷണത്തിന് 318 കോടി

മണ്ണ് സംരക്ഷണത്തിന് 84.21 കോടി

കാർഷിക സർവകലാശാലയ്ക്ക് 78 കോടി രൂപ

വിള ഇൻഷുറൻസ് പദ്ധതിക്ക് 33 കോടി രൂപ

തിരുവനന്തപുരത്ത് വിഎസ് സെന്ററിനുവേണ്ടി 20 കോടി രൂപ

മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതൽ

നാലു വർഷം കൊണ്ട് 1,45,586 പേർക്ക് പിഎസ്സി വഴി നിയമനം

കായികമേഖലയിൽ അടിസ്ഥാന സൌകര്യ വികസനത്തിനായി ചെലവഴിച്ചത് 5000 കോടി രൂപ

8573.52 ഏക്കർ ഭൂമി ഭൂരഹിതരായ പട്ടിവർഗ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു

ഉന്നതി ഓവർസീസ് പദ്ധതിയിലൂടെ വിദേശത്തേക്ക് പഠിക്കാൻ പോയത് 1104 പേർ

അക്രമണങ്ങളുടെ നഷ്ടപരിഹാരമായി സർക്കാർ നൽകിയ തുക 68.69 കോടി രൂപ

607 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചു

സംസ്ഥാനത്ത് 100 റെയിവേ ഓവർ ബ്രിഡ്ജുകൾ നിർമ്മിച്ചു

വയനാട് തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചു.

2130 കോടി രൂപ ചെലവിൽ തീരദേശ പാതയുടെ നിർമ്മാണം നടക്കുന്നു

1657 കോടി രൂപ ചെലവിട്ട് മലയോര പാതയുടെ 212.2 കിലോമീറ്റർ നിർമ്മിച്ചു

 പ്രവാസി വ്യവസായ പാർക്കിന് 20 കോടി


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി

മലബാർ സിമൻറസിന് ആറു കോടി

നാളികേര മേഖലയിലെ വികസനത്തിന് പ്രത്യേക പദ്ധതി
കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതി. ആദ്യഘട്ടത്തിന് 50 കോടി വകയിരുത്തി
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്. 50 കോടി വകയിരുത്തി. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയും
കേരള പദ്ധതിക്ക് 100 കോടി
മനുഷ്യ- വന്യമൃഗ സംഘർഷ ലഘൂകരണത്തിന് 100 കോടി
വനവത്കരണത്തിന് 50 കോടി
കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയർത്തി
കുട്ടനാട് പാക്കേജിന് 75 കോടി
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി
ക്ലീൻ പമ്പക്ക് 30 കോടി
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി തുടരും
തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ട് കോടി ഗ്യാപ് ഫണ്ട്
അപകടങ്ങളിൽപ്പെടുന്നവർക്ക് ചികിത്സക്കായി പുതിയ പദ്ധതി. റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ
സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ
15 കോടി പദ്ധതിക്ക് വകയിരുത്തി

വിരമിച്ചവർക്ക് ജീവനക്കാർക്ക് പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി
വിരമിച്ച സർക്കാർ ജീവനക്കാർക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡി സെപ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി. പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ്.

 

ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.
പത്ര പ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ച് 13000 രൂപയാക്കി

റോഡപകടത്തിൽപ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ. കണ്ണൂർ പെരളശ്ശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി. തളിപ്പറമ്പിൽ മൃഗശാല- നാലു കോടി വകയിരുത്തി

ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൌജന്യം

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.

ലോട്ടറി തൊഴിലാളികൾ, ഓട്ടോറിക്ഷാ-ടാക്സി തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്

സംസ്ഥാനത്തെ ഹരിതകർമ്മസേനയ്ക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി

അഡ്വക്കറ്റ് വെഷഫെയർ ഫണ്ട് ഘട്ടംഘട്ടമായി 20 ലക്ഷം ആയി ഉയർത്തും. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി. സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമിന് 150 കോടി. ലൈബ്രേറിയന്മാർക്ക് ആയിരം രൂപയുടെ ശമ്പള വർധന
ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി. വിനോദ സഞ്ചാരമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി

പുതിയ ബസുകൾക്ക് 127 കോടി, ഡിപ്പോ നവീകരണത്തിന്‌ 45.72 കോടി; KSRTC-ക്ക് ബജറ്റിൽ കരുതൽ


കെഎസ്ആർടിസിയുടെ നവീകരണത്തിനായി സർക്കാർ നൽകിയ പിന്തുണ എണ്ണിപ്പറഞ്ഞ് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ.

കെഎസ്ആർടിസിയുടെ നവീകരണത്തിനായി സർക്കാർ നൽകിയ പിന്തുണ എണ്ണിപ്പറഞ്ഞ് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രസംഗത്തിനിടെയാണ് 2021 മുതൽ 26 വരെയുള്ള കാലയളവിൽ കേരള സർക്കാർ കെഎസ്ആർടിസിയുടെ നവീകരണത്തിനായി നൽകിയിട്ടുള്ള സഹായങ്ങൾ മന്ത്രി അറിയിച്ചത്.

2021 മുതൽ 26 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ വാങ്ങാനായെന്നാണ് മന്ത്രി അറിയിച്ചത്. ഇതിൽ 134 എണ്ണം കെഎസ്ആർടിസിക്കും 528 എണ്ണം സ്വിഫ്റ്റിനുമായാണ് വാങ്ങിയത്. തുടർന്ന് കെഎസ്ആർടിസിയുടെ ബസുകളിൽ കാലപ്പഴക്കം ചെന്നവയെ പൊളിച്ച് നീക്കി പുതിയ ബിഎസ്6 ബസുകൾ വാങ്ങുന്നതിനായി നൽകുന്ന സർക്കാർ വിഹിതം 127 കോടി രൂപയായി വർധിപ്പിക്കുകവോട്ടർപട്ടികയിൽ പേരു ചേർക്കാൻ നാളെ വരെ അവസരം; അപേക്ഷ സമർപ്പിക്കേണ്ട വിധംയാണെന്നും ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു,

കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും പ്രതിമാസ പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനും വലിയ ചുവടുവയ്പ്പുകളാണ് വകുപ്പിൽ നിന്ന് ഉണ്ടാകുന്നത്.
ഇവയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മികച്ച ബസുകൾ എത്തിക്കുകയും വർക്ക്‌ഷോപ്പ്, ഡിപ്പോകൾ എന്നിവയുടെ ആധുനികവത്കരണത്തിനുമായി 45.72 കോടി രൂപ ബജറ്റിൽ വകയിരുത്തുകയാണെന്ന് മന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു.

കെഎസ്ആർടിസിയെ ഇ-ഗവേണൻസ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുന്നതിനായുള്ള സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ പരിഷ്‌കരണങ്ങൾക്കായി 12 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, കായംകുളം, ചെങ്ങന്നൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ കെഎസ്ആർടിസി ഡിപ്പോകളുടെ നവീകരണ പ്രവർത്തികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.

നിർഭയ പദ്ധതി- സുരക്ഷ ഉറപ്പാക്കാൻ 13 കോടി

മലബാർ കാൻസർ സെന്ററിന് 50 കോടി

താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ്

സ്ഥിരം നാടക കേന്ദ്രം- 2 കോടി രൂപ

ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി രൂപ

തിരു, മെഡിക്കൽ കോളേജിന് 12 കോടി രൂപ

ചലച്ചിത്ര വികസന കോർപ്പറേഷന് 24 കോടി രൂപ

പെരളശേരിയിൽ മാനവീയം വീഥി

ഉൾനാടൻ ജലഗതാഗതം 138 കോടി

പാലങ്ങളുടെ സംരക്ഷണത്തിന് 46 കോടി

ശുചിത്വ കേരളത്തിന് 20 കോടി

'പേര് മാറുമെങ്കിലും അതിവേഗ റെയിൽപാത കേരളത്തിന് അനിവാര്യം'

'കെ റെയിൽ പദ്ധതി വരും കേട്ടോ' എന്നു തന്നെയാണ് നിലപാടെന്ന് മന്ത്രി

ലൈഫ് പദ്ധതി- 1497 കോടി രൂപ

അയ്യങ്കാളി തൊഴിലുറപ്പ് - 200 കോടി രൂപ

ഭിന്നശേഷിക്കാർക്കായി 'അൻപ് വീട്'

സർക്കാർ ജീവനക്കാർക്ക് അഷ്വേഡ് പെൻഷൻ

ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും; ആദ്യ ഗഡു ഫെബ്രുവരിയിൽ

മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് വാങ്ങും

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ചു

ക്ലീൻ പമ്പ പദ്ധതിയ്ക്ക് 30 കോടി രൂപ

കട്ടപ്പന-തേനി തുരങ്കപാത സാധ്യതാപഠനം; 10 കോടി രൂപ വകയിരുത്തി

പിഡബ്ല്യുഡി റോഡുകൾക്ക് 1882 കോടി രൂപ
ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി

വയനാട് പാക്കേജിന് 80 കോടി രൂപ

കുട്ടനാട് പാക്കജേിന് 75 കോടി രൂപ

കാസർകോട് വികസന പാക്കേജിന് 80 കോടി രൂപ

അയ്യാ വൈകുണ്ഠ സ്മാരകത്തിന് 2 കോടി രൂപ

എം.ടി മെമ്മോറിയൽ സാംസ്‌കാരിക കേന്ദ്രത്തിന് 1.5 കോടി

അമേരിക്കയെ വിമർശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ പ്രസിഡൻറിനെ യുഎസ് തടവിലാക്കിയതിനെയും ബജറ്റിൽ വിമർശിച്ചു.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു. കമ്മീഷൻ മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജീവനക്കാരുടെ സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പൂർണമായും നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനം.

ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷൻ രീതിയിലേക്ക് മാറും. ഇതിനായി ഉത്തരവിറക്കും. അവസാന അടിസ്ഥാന ശമ്പളത്തിൻറെ 50 ശതമാനം തുക ഉറപ്പാക്കും.ജീവനക്കാരുടെയും സർക്കാരിൻറെയും വകയിരുത്തൽ വെവ്വേറെ കൈകാര്യം ചെയ്യും.

സർക്കാർ ജീവനക്കാരുടെ ഡിഎ ഡിആർ കുടിശിക തീർത്ത് നൽകും, ഒരു ഗഡു ഫെബ്രുവരി ശമ്പളത്തിനൊപ്പം നൽകും. മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പം ശേഷിക്കുന്ന ഗഡുക്കൾ നൽകും. ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

അതേസമയം രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിൻറെ പ്രസംഗം 11.53ഓടെയാണ് പൂർത്തിയായത്. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 53 മിനിട്ടുമായിരുന്നു അവതരണമുണ്ടായിരുന്നത്. ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂർത്തിയാക്കിയത്.

 "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് പച്ചയ്ക്ക് അവിഹിതം.. കോടതിയിൽ വിളിച്ച് കൂവി അജിത് നിലം തൊടാതെ ഓടി പ്രോസിക്യൂഷൻ പെൻഡ്രൈവിൽ രാഹുലിന്റെ നീക്കം  (43 minutes ago)

മൂന്ന് ദിവസം മഴ പ്രവചനം ഇങ്ങനെ..! റഡാർ ചിത്രങ്ങൾ പുറത്ത്...! മുന്നറിയിപ്പിൽ മാറ്റമില്ല  (58 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക് കേസുകൾ റദ്ദാക്കപ്പെടുമോ? ഹൈക്കോടതി പരാമർശം നിർണായകം...  (1 hour ago)

ഇറാനെ ത്രിശങ്കുവിൽ കയറ്റി ട്രംപ്..!അടങ്ങിയില്ലെങ്കിൽ തല ചിതറിക്കും കട്ടായം..! കപ്പൽ പട എത്തും മുന്നറിയിപ്പ്  (1 hour ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (1 hour ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (1 hour ago)

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (1 hour ago)

ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....  (1 hour ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (1 hour ago)

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ തീപിടുത്തം.... പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു  (2 hours ago)

സ്വർണവിലയിൽ വൻ വർദ്ധനവ്  (2 hours ago)

ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സ്വതന്ത്ര ഹെൽത്ത്കെയർ പ്രൊഫഷണലുകൾ;  (2 hours ago)

കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ...  (3 hours ago)

വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്...  (3 hours ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (4 hours ago)

Malayali Vartha Recommends