പാലക്കാട് സിപിഎം നേതാവിനെ വെട്ടി കൊലപ്പെടുത്തി.... സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെയാണ് അക്രമിസംഘം ഷാജഹാനെ ആക്രമിച്ചത്, കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി

പാലക്കാട് സിപിഎം നേതാവിനെ വെട്ടി കൊലപ്പെടുത്തി.... സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ ആക്രമിച്ചത്, കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ കുന്നങ്കാട് വീട്ടില്‍ സായിബ്ക്കുട്ടിയുടെ മകന്‍ ഷാജഹാന്‍ (40) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഒന്‍പതരയോടെ കുന്നങ്കാട് ജംഗ്ഷനിലാണ് സംഭവം നടന്നത്. കടയ്ക്കു മുന്നില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാള്‍ ഉപയോഗിച്ചു ആക്രമിച്ചു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി്ല്ല.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. അഞ്ചിലധികം പേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. മരുതറോഡ് പഞ്ചായത്തില്‍, തിങ്കളാഴ്ച ഷാജഹാന്റെ സംസ്‌കാരം കഴിയുന്നതുവരെ, ഹര്‍ത്താലിന് സി.പി.എം. ആഹ്വാനം ചെയ്തു. രാഷ്ട്രീയകൊലപാതകമാണോ ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























