ബാംഗ്ലൂരിനായി സ്വപ്ന... സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ ഇ.ഡി. അന്വേഷണത്തലവനെ തെറിപ്പിച്ചതിന് പിന്നില്‍ വന്‍ ഇടപെടല്‍; കേസുകള്‍ കര്‍ണാടകയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടി; ഉന്നതരുടെ രാഷ്ട്രീയ ഇടപെടലുകളുടെ ഫലമായാണ് പി. രാധാകൃഷ്ണന്‍ തെറിച്ചതെന്ന് ആരോപണം

സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ സ്വര്‍ണക്കടത്ത് കള്ളപ്പണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. ജോയിന്റ് ഡയറക്ടര്‍ പി രാധാകൃഷ്ണനെ ആണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് മാറ്റം.
പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെ ആണ് നടപടി. പി. രാധാകൃഷ്ണന്‍ കൊച്ചി ഓഫിസിലെ ചുമതല ഒഴിഞ്ഞു. 10 ദിവസത്തിനകം ചെന്നൈയില്‍ സോണല്‍ ഓഫിസില്‍ ജോയിന്റ് ചെയ്യാനാണ് ഇഡി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് സ്ഥലമാറ്റം ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വര്‍ണക്കടത്ത് കേസ് ചുമതല ഉള്ളതിനാല്‍ സ്ഥലം മാറ്റം മരവിപ്പിച്ചിരുന്നു. എന്നാല്‍ വളരെപപെട്ടെന്ന് തീരുമാനം വരികയായിരുന്നു.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ അന്വേഷണത്തലവനെ മാറ്റിയത് ഇ.ഡി.ക്കുതന്നെ തിരിച്ചടിയായേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കര്‍ണാടക കോടതിയിലേക്ക് മാറ്റണമെന്ന് ഇ.ഡി. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ ബാധിച്ചേക്കാവുന്നതാണ് ഈ തീരുമാനം.
ബി.ജെ.പി. കേന്ദ്രനേതൃത്വവുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ചില ഉന്നതരുടെ രാഷ്ട്രീയ ഇടപെടലുകളുടെ ഫലമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ തെറിച്ചതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. അതേസമയം ഇ.ഡി.യുടെ ആവശ്യത്തെ പ്രതിരോധിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ലഭിച്ച ഏറ്റവും വലിയ ആയുധമായി ഇതുമാറും.
ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് ആദ്യമൊക്കെ വലിയ കൈയ്യടി കിട്ടിയെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നരീതിയിലുള്ള പരാതികള്‍ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയെവരെ ചോദ്യംചെയ്യേണ്ട കേസായിട്ടും അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു എന്നതായിരുന്നു പരാതിയുടെ ഉള്ളടക്കം. അടുത്തിടെ പുതിയ രഹസ്യമൊഴിനല്‍കി പുറത്തെത്തിയ സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയ്ക്കും മകള്‍ക്കുമെതിരെ കുറിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നടിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ പരിശോധിക്കലായിരുന്നു ഇ.ഡി.യുടെ ഇനിയുള്ള നടപടികള്‍. ഇതിനിടയിലാണ് അന്വേഷണത്തലവന്‍തന്നെ തെറിച്ചത്. സ്വപ്നയുടെ പുതിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷമാണ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ഇ.ഡി. സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്.
ഇത് സുപ്രീംകോടതി വൈകാതെ പരിഗണിക്കുമെന്നാണ് സൂചന. ഹര്‍ജിയില്‍ എതിര്‍കക്ഷിയാക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ഇതിനെ എതിര്‍ക്കാനാവില്ല. എന്നാല്‍, കേസില്‍ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വിചാരണക്കോടതി മാറ്റത്തിനെതിരേ നല്‍കിയ ഹര്‍ജിയിലൂടെ ഇത് പരോക്ഷമായി സാധ്യമാവുകയും ചെയ്യും.
അന്വേഷണത്തലവനായ പി. രാധാകൃഷ്ണനെതിരേ ക്രൈംബ്രാഞ്ച് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതും സംസ്ഥാനസര്‍ക്കാര്‍ ഇ.ഡി.ക്കെതിരേ അന്വേഷണത്തിനായി ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതുമാണ്. ഇതേ അന്വേഷണ ഉദ്യോഗസ്ഥനെയാണ് ചില പരാതികളുടെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയിരിക്കുന്നതെന്ന വാദം ഉന്നയിക്കാന്‍ എം. ശിവശങ്കറിന്റെ അഭിഭാഷകര്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ. എന്തായാലും കേസിനെ ഈ സ്ഥലംമാറ്റം ഏറെ സ്വാധീനിക്കും.
"
https://www.facebook.com/Malayalivartha


























