ധീരസ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാം... ജനാധിപത്യം കരുത്തുറ്റതാകാന്‍ ഒറ്റക്കെട്ടായി അണിചേരാം...ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീരസ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാമെന്നും ജനാധിപത്യം കരുത്തുറ്റതാകാന്‍ ഒറ്റക്കെട്ടായി അണിചേരാമെന്നും അദ്ദേഹം പറഞ്ഞു.
'കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തുനില്‍പ്പായിരുന്നു സ്വാതന്ത്ര്യ സമര സേനാനികള്‍ നടത്തിയത്. അവര്‍ ഉയര്‍ത്തിയ ആ മുന്നേറ്റമാണ് സ്വാതന്ത്ര്യവും ഭരണഘടനാധിഷ്ഠിതവുമായ ജനാധിപത്യ വ്യവസ്ഥയും നമുക്ക് സമ്മാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























