ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ മൃതദേഹം കുടുങ്ങിയ നിലയില്‍, ചിഹ്നഭിന്നമായ നിലയില്‍ മൃതദേഹം കാണപ്പെട്ടത് തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ

കോട്ടയം – നാഗര്‍കോവില്‍ എക്‌സ്പ്രസിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കോട്ടയം – നാഗര്‍കോവില്‍ എക്‌സ്പ്രസിന്റെ മുമ്പിലി ചിഹ്നഭിന്നമായ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് ആറരക്ക് തിരുവല്ല സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ട്രെയിനില്‍ എത്തിയപ്പോഴാണ് മൃതദേഹം കുടുങ്ങിയകാര്യം വ്യക്തമാകുന്നത്. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി തിരുവല്ല പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























