കൊച്ചിയില്‍ വീടിന് തീപിടിച്ചു: സ്ത്രീ മരിച്ചു; കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃദദേഹം കണ്ടെത്തിയത്

കൊച്ചിയില്‍ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയില്‍വേ ലൈനിന് സമീപമുള്ള വീടിന് തീപിച്ചാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന പുഷ്പ വല്ലിയാണ് മരിച്ചത്. 57 വയസായിരുന്നു. അപകടത്തെ തുടർന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിനു തീപടരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ തീയണക്കാൻ ശ്രമം നടത്തി. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടിനകത്ത് കയറിയപ്പോൾ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പുഷ്പ വല്ലിയുടെ മൃതദേഹം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം അപകടസമയത്ത് വീട്ടില്‍ സ്ത്രീ മാത്രമേ ഉണ്ടായിരുന്നു. മക്കള്‍ ജോലിക്ക് പോയിരുന്നതായാണ് റിപ്പോർട്ട്. തുടർന്ന് വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയല്‍വാസികളാണ് വിവരം ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും അറിയിച്ചത്.
https://www.facebook.com/Malayalivartha

























