പോലീസിലും കള്ളനോ!!!! പൊലീസ് ഉദ്യോഗസ്ഥന് പണികൊടുത്ത് സിസിടിവി; സബ് ഇൻസ്‌പെക്ടർ കടയിൽ നിന്ന് സിഗരറ്റ് പാക്കറ്റ് മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ സംഭവിച്ചത്....

പല കുറ്റാന്വേഷണങ്ങളിലും പൊലീസിനെ സഹായിക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സിസിടിവികൾ എന്ന് പറയാൻ സാധിക്കും. ഇത്തരത്തിൽ മോഷ്ടാക്കളെ പിടിക്കാനും, നിയമലംഘനം കണ്ടെത്തുന്നതിനും ആണ് ക്യാമറകൾ സ്ഥാപിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ, അതേ സിസിടിവി ഒരു പൊലീസ് ഉദ്യോഗസ്ഥന് പണികൊടുത്തിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ചണ്ഡീഗഡ് സബ് ഇൻസ്‌പെക്ടർ കടയിൽ നിന്ന് സിഗരറ്റ് പാക്കറ്റ് മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
അതായത് ഹരിയാനയിലെ പഞ്ച്കുല ജില്ലയിലെ സെക്ടർ 17 ലാണ് സംഭവം നടന്നിരിക്കുന്നത്. ഈ തിങ്കളാഴ്ച രാജീവ് കോളനിയിലുള്ള കടയിൽ സാധനം വാങ്ങിക്കാൻ എത്തിയതായിരുന്നു എസ്ഐ. അൽപ്പനേരം കടയുടെ കൗണ്ടറിൽ നിന്ന ശേഷം തിരിച്ചു പോകുകയും ചെയ്യുകയുണ്ടായി. പിന്നീട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന സിഗരറ്റ് പാക്കറ്റുകൾ എണ്ണി നോക്കിയപ്പോഴാണ് രണ്ട് പാക്കറ്റുകൾ കുറവാണെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് കടയുടമ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്റെ കരവിരുത് അറിയുന്നത്.
അതേസമയം മൗലി ജാഗരൺ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറാണ് മോഷണം നടത്തിയതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ കടയുടമ സ്റ്റേഷനിൽ എത്തി സബ് ഇൻസ്‌പെക്ടറുമായി സംസാരിക്കുകയുണ്ടായി. സിഗരറ്റിനുള്ള പണം നൽകുകയോ അല്ലെങ്കിൽ സിഗരറ്റ് തിരികെ നൽകണമെന്നും ആവശ്യപ്പെടുകയാണ് ചെയ്തത്. പിന്നീട് ഇൻസ്‌പെക്ടർ കടയിൽ എത്തി പണം നൽകുകയും ചെയ്തു. ഈ സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലാണ്.
https://www.facebook.com/Malayalivartha


























