കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർധിപ്പിക്കാൻ മായം കലർത്തി; കേരള- തമിഴ് നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടി, പാൽ കൊണ്ടു വന്നത് തമിഴ്നാട്ടിൽ നിന്ന്

കേരള- തമിഴ് നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടിയതായി റിപ്പോർട്ട്. മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇത്തരത്തിൽ പാൽ പിടിച്ചെടുത്തത്. അതായത് ലഭ്യമാകുന്ന വിവരം അനുസരിച്ച് 12750 ലിറ്റർ പാലാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് പാൽ കൊണ്ടു വന്നത്.
അതോടൊപ്പം തന്നെ പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തുകയായിരുന്നു. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർധിപ്പിക്കാനാണ് പാലിൽ മായം ചേർത്തത് എന്നാണ് അറിയാൻ കഴിയുന്നത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടർ നടപടിക്കായി പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























