ഇന്‍ഫോപാര്‍ക്കിനടുത്തെ ഫ്‌ലാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം മുറിയില്‍ ചെയ്തുകൂട്ടിയ കാര്യങ്ങളില്‍ ദുരൂഹത..... യുവാവിന്റെ മൃതദേഹം ഡക്ടില്‍ തള്ളിക്കയറ്റിയതെങ്ങനെയെന്ന ചോദ്യം അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു... സി.സി.ടി.വി. ക്യാമറകളെല്ലാം ഡമ്മിയായിരുന്നു എന്നതും ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നു, സുഹൃത്തുക്കളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി, യാത്ര പോയതായി പറയുന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന

ഇന്‍ഫോപാര്‍ക്കിനടുത്തെ ഫ്‌ലാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം മുറിയില്‍ ചെയ്തുകൂട്ടിയ കാര്യങ്ങളില്‍ ദുരൂഹത..... യുവാവിന്റെ മൃതദേഹം ഡക്ടില്‍ തള്ളിക്കയറ്റിയതെങ്ങനെയെന്ന ചോദ്യം അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു... സി.സി.ടി.വി. ക്യാമറകളെല്ലാം ഡമ്മിയായിരുന്നു എന്നതും ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നു, സുഹൃത്തുക്കളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി, യാത്ര പോയതായി പറയുന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തും.
ുവാവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞ ശേഷം ഫ്‌ളാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഡക്ടില്‍ തള്ളിക്കയറ്റിയതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. കൊലപാതകം നടന്ന മുറി തുടച്ച് വൃത്തിയാക്കിയിട്ടുണ്ട്. വൃത്തിയാക്കലും മൃതദേഹം പൊതിഞ്ഞുകെട്ടി ഒളിപ്പിക്കലുമെല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍, ഫൊറന്‍സിക് സംഘം ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ടയാളെ കൂടാതെ ഒന്നിലധികം പേര്‍ ഉണ്ടായിരുന്നതിന് സാഹചര്യ തെളിവുകളുമില്ല.
ഇതിനാല്‍ത്തന്നെ കൊലപാതകവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തുവെച്ച് പോലീസ് പിടികൂടിയ പയ്യോളി സ്വദേശി അര്‍ഷാദിനെ വിശദമായി ചോദ്യം ചെയ്താലേ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടുകയുള്ളൂ. അതേസമയം അര്‍ഷാദ് കുറ്റസമ്മത മൊഴി നടത്തിയതായാണ് പോലീസില്‍നിന്നു ലഭിക്കുന്ന സൂചനകള്‍.
കൊലപാതകം നടന്ന ദിവസം അര്‍ഷാദിനൊപ്പം ഫ്‌ളാറ്റില്‍ മറ്റാരും വന്നു പോയതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. ഫ്‌ളാറ്റിലെ താമസക്കാരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇവരില്‍നിന്ന് നിര്‍ണായക മൊഴിയൊന്നും ലഭിച്ചിട്ടില്ല.
അതേസമയം ഫ്‌ലാറ്റില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി. ക്യാമറകളെല്ലാം ഡമ്മിയായിരുന്നു എന്നതും ഉദ്യോഗസ്ഥരെ വെട്ടിലാക്കി. ഇതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെ കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ സുഹൃത്തുക്കളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി.
കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കളില്‍ ചിലര്‍ വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യം പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha
























