താമരശേരിയില്‍ ടിപ്പര്‍ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം... കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കവെ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു

താമരശേരിയില്‍ ടിപ്പര്‍ ഇടിച്ച് യുവതി മരിച്ചു. എഴുത്തുകാരന്‍ ആബിദ് അടിവാരത്തിന്റെ ഭാര്യയും പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ താമസക്കാരിയുമായ ഫാത്തിമ സാജിദ(30)ആണ് മരിച്ചത്.
ബാലുശേരി-താമരശേരി റോഡില്‍ ചുങ്കം വനംവകുപ്പ് ഓഫീസിന് സമീപം ഇന്ന് രാവിലെ ഏഴേകാലോടെയാണ് അപകടം നടന്നത്.
കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കവെ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ടിപ്പര്‍ ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha


























