Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീ സുരക്ഷാ പദ്ധതി... രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ


സങ്കടക്കാഴ്ചയായി...മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...


ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...


പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ...? രാഹുൽ മത്സരിക്കുമോയെന്നത് അനാവശ്യ ചർച്ച: പി ജെ കുര്യനെ തള്ളി മുരളീധരൻ...

മർദ്ദിക്കാൻ ഓടിക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്: ഡിവൈഎഫ്‌ഐയും ലഹരി മാഫിയയുമാണ് നന്ദുവിന്റെ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ: നന്ദുവിന്റെ കുടുംബത്തിൻ്റെ ആരോപണങ്ങൾ തളളി ഡി വൈ എഫ് ഐ നേത്യത്വം

19 AUGUST 2022 10:31 AM IST
മലയാളി വാര്‍ത്ത

ആലപ്പുഴ പുന്നപ്രയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും നന്ദുവിന്‍റെ അച്ഛൻ ബൈജു ആരോപിച്ചതിന് പിന്നാലെയായിരുന്നു കേസ് എടുത്തത്. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു–20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കൽ കോളജിന് സമീപം ട്രെയിൻ തട്ടി മരിച്ചത്.

ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീൻ പൊഴിക്ക് സമീപം മദ്യലഹരിയിൽ ഇരുകൂട്ടർ തമ്മിൽ അടിപി‌ടി നടന്നിരുന്നു. ഇവരെ പിടിച്ച് മാറ്റാൻ നന്ദു പോയിരുന്നു. ഇതിന് ശേഷം നന്ദുവിനെ കാണാനില്ലായിരുന്നു. തുടർന്ന് പിതാവ് ബൈജു പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നന്ദുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കാൻ ഓടിച്ചു. ഇതിനിടെ നന്ദു ട്രെയിനിന് മുന്നിൽപ്പെടുകയായിരുന്നു എന്നാണ് അച്ഛൻ ആരോപിക്കുന്നത്.

സുഹുത്തുക്കളെ ഡിവൈഎഫ്ഐക്കാർ മർദ്ദിക്കുന്നത് നന്ദു ചോദ്യം ചെയ്തു. ഇതാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നന്ദുവിനെതിരെ തിരിയാനുള്ള കാരണം. നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസൽ, സജീവൻ, റോബിൻ എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

പ്രതികളിൽ മുന്ന, ഫൈസൽ എന്നിവർ ചേർന്ന് നന്ദുവിനെ മർദിച്ചെന്നാണ് പൊലീസിന്റെ എഫ് ഐ ആറിലുള്ളത്. വീട്ടിൽ മാരകായുധങ്ങളുമായി എത്തി ഭീഷണിപെടുത്തിയെന്നാണ് നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരെയുള്ള കേസ്. നന്ദുവിന്റെ സഹോദരിയുടെ പരാതിയിലാണ് നടപടി.

നന്ദു മരിക്കുന്നതിന് മുമ്പുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. നന്ദുവിനെ കാണാതാകുന്നതിന് മുൻപ് ബന്ധുവിന്റെ മൊബൈൽ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തിൽ ചിലർ ചേർന്ന് മർദിച്ചതായി പറയുന്നുണ്ട്. അതേ സമയം, കുടുംബത്തിൻ്റെ ആരോപണങ്ങൾ തളളി ഡി വൈ എഫ് ഐ നേത്യത്വം രംഗത്തെത്തി.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് പ്രാണരക്ഷാർത്ഥം ഓടിയ നന്ദു, ട്രെയിന് മുന്നിൽ പെട്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. എന്നാൽ ഇത് കള്ളക്കഥയാണെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ നന്ദുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ച് പ്രദേശത്ത് സംഘർഷം സൃഷ്ടിച്ചിരുന്നു. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ സജീവൻ മെഡിക്കൽ കോളജിൽ ചികിൽസ തേടിയിരുന്നു.

ആക്രമണത്തിന് ശേഷം പ്രദേശത്ത് നിന്നും ഓടി പോയ നന്ദു സഹോദരിയുമായി അവസാനമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പിൽ ഇതുമായി ബന്ധപ്പെട്ട വിവരം വിശദമായി പറയുന്നുണ്ട്. സംഭാഷണത്തിൽ നന്ദുവിന് ഭീഷണി ഉള്ളതായോ ആരെങ്കിലും പിന്തുടരുന്നതായോ പറയുന്നില്ല എന്നത് വ്യക്തമാണ്. നന്ദു ഇതിന് മുൻപ് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയാണെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും സെക്രട്ടറി ആർ.രാഹുലും പ്രസ്താവനയിൽ അറിയിച്ചു.

വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തി. നന്ദുവിന്റെ മരണം കൊലപാതകമെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്‌ഐയും ലഹരി മാഫിയയുമാണ് നന്ദുവിന്റെ മരണത്തിന് പിന്നിൽ. ലഹരി മാഫിയ്ക്ക് നേതൃത്വം നൽകുന്നത് സിപിഐഎം ആണെന്നും വി ഡി സതീശൻ വിമർശിച്ചു.

സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. എല്ലാ അനീതിക്കും കുട പിടിച്ച് കൊടുക്കുകയല്ല പൊലീസ് ചെയ്യേണ്ടത്.പുറത്തുവന്ന നന്ദുവിന്റെ ഓഡിയോ ഡിലീറ്റ് ചെയ്തു കളയാൻ പോലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടുവെന്നത് ഗൗരവത്തോടെ കാണുന്നു.വിഷയം ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേ സമയം മാനസിക വിഷമത്തെ തുടർന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻജിനിയറിങ് പ്രവേശന പരീക്ഷയ്‌ക്ക്‌ നാളെ മുതൽ അപേക്ഷിക്കാം  (21 minutes ago)

രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ  (29 minutes ago)

വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ...  (46 minutes ago)

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലക്ഷദീപം ജനുവരി 14ന്; തിരക്ക് നിയന്ത്രിക്കാന്‍ ഇത്തവണ പുതിയ സംവിധാനം ഒരുക്കും  (7 hours ago)

വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണം: പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും യുഎസ് കസ്റ്റഡിയില്‍  (7 hours ago)

കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷാ ഫീസ് നിശ്ചയിച്ചു  (8 hours ago)

വടക്കഞ്ചേരിയില്‍ ദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന്‍ മരിച്ചു  (8 hours ago)

പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്റെ വാഹനം തടഞ്ഞ് മോഷണം  (8 hours ago)

വാഹനാപകടത്തില്‍ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിക്കും ഭാര്യയ്ക്കും പരിക്ക്  (9 hours ago)

വെനസ്വേല അമേരിക്ക സംഘര്‍ഷം: ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക  (9 hours ago)

യുവതിയെ ഗര്‍ഭിണയാക്കിയതിലും ഗര്‍ഭഛീത്രം നടത്തിയതിലും തന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമം നടന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭര്‍ത്താവ്  (9 hours ago)

കഴിഞ്ഞുപോയ ഓരോ അനുഭവത്തിനും നന്ദിയുണ്ട്; ബിഎംഡബ്ല്യു ബൈക്കില്‍ യാത്ര ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍  (10 hours ago)

ബംഗ്ലാദേശില്‍ അക്രമികള്‍ തീകൊളുത്തിയ ഹിന്ദു വ്യാപാരി മരിച്ചു  (10 hours ago)

290 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് ലഭിച്ചു  (11 hours ago)

തൊണ്ടിമുതല്‍ തിരിമറികേസ്: മുന്‍ മന്ത്രി ആന്റണി രാജുവിന് 3 വര്‍ഷം തടവ് ശിക്ഷ  (11 hours ago)

Malayali Vartha Recommends