ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ്... മദ്യ നയത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ്. മദ്യ നയത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. കൂടാതെ ഡല്‍ഹിയിലെ ഏകദേശം ഇരുപതോളം സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടക്കുന്നുണ്ട്.
അന്വേഷണവുമായി സഹകരിക്കുമെന്ന് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സിബിഐ സംഘം ഉപമുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്.
'സിബിഐ എത്തി. ഞങ്ങള്‍ സത്യസന്ധരാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ രാജ്യത്ത് നല്ല ജോലി ചെയ്യുന്നവരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മുടെ രാജ്യം ഇപ്പോഴും ഒന്നാം സ്ഥാനത്തെത്താത്തത്'- സിസോദിയ ട്വീറ്റ് ചെയ്തു.
അതേസമയം മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് സിസോദിയയ്‌ക്കെതിരെ കേസെടുത്തത്.
"\
https://www.facebook.com/Malayalivartha


























