സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനം.... സെപ്റ്റംബര്‍ 2 മുതലാണ് ഓണാവധി

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് എല്ലാം നാളെ പ്രവര്‍ത്തി ദിനമായിരിക്കും. സെപ്റ്റംബര്‍ 2 മുതലാണ് ഓണാവധി.ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.
ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. 12ന് ആണ് സ്‌കൂള്‍ വീണ്ടും തുറക്കുന്നത്.
അതേസമയം ഓണക്കിറ്റ് വിതരണത്തില്‍ കമ്മീഷന്‍ നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ റേഷന്‍ വ്യാപാരികളുടെ സംഘടന. കിറ്റ് വിതരണവുമായി സഹകരിക്കുമെങ്കിലും കമ്മീഷന്‍ കുടിശികയായ 60 കോടി രൂപ നല്‍കാത്ത സര്‍ക്കാരിനെതിരെ നിയമ നടപടി തുടരാനാണ് തീരുമാനം.
നിലവില്‍ സൗജന്യമായി കിറ്റ് കൈപ്പറ്റുന്ന മുന്‍ഗണന വിഭാഗങ്ങളില്‍ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷന്‍ തുക അനുവദിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ സംഘടനയുടെ ആവശ്യം.
"
https://www.facebook.com/Malayalivartha


























