വോട്ടെടുപ്പ് ഇന്ന്... മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചരണത്തിനും ഒരു ദിവസത്തെ നിശബ്ദ പ്രചരണത്തിനും ശേഷം മട്ടന്നൂര്‍ നഗരസഭയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തി... രാവിലെ എഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറു വരെ നീളും, 22-ന് രാവിലെയാണ് വോട്ടെണ്ണല്‍

മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചരണത്തിനും ഒരു ദിവസത്തെ നിശബ്ദ പ്രചരണത്തിനും ശേഷം മട്ടന്നൂര്‍ നഗരസഭയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തി. രാവിലെ എഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറു വരെ നീളും.
35 പോളിംഗ് സ്റ്റേഷനുകളായി ആകെ 38811 വോട്ടര്‍മാരാണുള്ളത്. എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ വോട്ടിംഗ് മെഷീനുകള്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌ട്രോംഗ് റൂമില്‍ പോലീസ് കാവലില്‍ സൂക്ഷിക്കും. 22-ന് രാവിലെയാണ് വോട്ടെണ്ണല്‍. പുതിയ ഭരണസമിതി സെപ്റ്റംബര്‍ 11ന് അധികാരമേല്‍ക്കും.
വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക് തുടങ്ങി ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha


























