മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാര്‍ഷികം ഇന്ന്... വിപുലമായ ആഘോഷങ്ങളൊരുക്കി കോണ്‍ഗ്രസ്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാര്‍ഷികം ഇന്ന്. ഇന്ന് വിപുലമായ ആഘോഷങ്ങളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്. ഡിസിസികളുടെയും ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും നടത്തുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.
ശാസ്ത്രസാങ്കേതിക, വാര്‍ത്ത വിനിമയ രംഗങ്ങളില്‍ ഇന്ന് രാജ്യത്ത് കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധമായിരുന്നു.
രാജ്യത്ത് ഉപയോഗത്തില്‍ കൊണ്ട് വന്ന കംപ്യൂട്ടറുകള്‍, ആശയവിനിമയ ശ്യംഖല,എംടിഎന്‍എല്‍ വഴി 243 വിദേശരാജ്യങ്ങളുമായി രാജ്യത്തെ ബന്ധിപ്പിച്ചത്, ലോകത്തെ മികച്ച കമ്പനികളായി വളര്‍ന്ന ഐടി സംരംഭങ്ങള്‍, ഇന്ത്യന്‍ റെയില്‍വെയിലെ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം, ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുകയാണ്.
"
https://www.facebook.com/Malayalivartha
























