ഇന്നലെ അവനും അവർക്കൊപ്പം കൂടി... ബാക്കി ഞാൻ മാത്രം... എനിക്കുള്ള നറുക്ക് നാളെ: ഉറ്റ സുഹൃത്തുക്കൾ വിട്ടുപിരിഞ്ഞ വേദനയിൽ തന്റെ മരണത്തെക്കുറിച്ച് പോസ്റ്റിട്ട കവി മരിച്ചു

തന്റെ മരണത്തെപ്പറ്റി ഫെയ്സ്ബുക് പോസ്റ്റിട്ട കവി പിറ്റേന്നു മരിച്ചു. കൊച്ചിൻ പോർട്ടിൽ ഡപ്യൂട്ടി വാർഫ് സൂപ്രണ്ട് ആയിരുന്ന പൊയ്ക്കാട്ടുശേരി ഏലത്തറ സുനിൽ ദത്ത് (55) ആണ് മരിച്ചത്. ഉറ്റ കൂട്ടുകാരെല്ലാം വിട്ടു പിരിഞ്ഞതോടെ തന്റെ മരണത്തെപ്പറ്റി സുനിൽ ദത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു.
ദത്തൻ ചന്ദ്രമതി എന്ന പേരിൽ കവിതകളും ലേഖനങ്ങളും എഴുതിയിരുന്ന സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് സുനിൽ ദത്തിന്റെ ഉറ്റ കൂട്ടുകാരായിരുന്ന മനു മാധവൻ 2019ലും, കുറത്തിയാടൻ 2021ലും മരിച്ചിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച റ്റൊരു സുഹൃത്തായിരുന്ന ദിനീഷും മരിച്ചു.
ഇതിൽ ദുഃഖിതനായ സുനിൽ ദത്ത് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ‘ഇന്നലെ അവനും അവർക്കൊപ്പം കൂടി. ബാക്കി ഞാൻ മാത്രം. അവർ മൂന്നു പേരും ഒന്നായി. എന്നെ മാത്രം പുറന്തള്ളി.
എനിക്കുള്ള നറുക്ക് നാളെ, നാളെ എന്നൊരു സൈക്കിൾ അനൗൺസ്മെന്റ് വാഹനം തലയിൽ പെരുക്കുന്നു’ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. പുലർച്ചെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
https://www.facebook.com/Malayalivartha


























